
ബിഎസ് 6 പാലിക്കുന്ന ഫോഡ് ഇക്കോസ്പോര്‍ട്ട് സബ്കോംപാക്റ്റ് എസ്യുവി വിപണിയില്‍ അവതരിപ്പിച്ചു. ബിഎസ് 4 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ വിവിധ വേരിയന്റുകള്‍ക്കനുസരിച്ച് 13,000 രൂപ മാത്രമാണ് വില വര്‍ധിച്ചിരിക്കുന്നത്. 8.04 ലക്ഷം മുതല്‍ 11.58 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്സ് ഷോറൂം വില. 4,700 രൂപ അധികം നല്കിയാല് ഒരു ലക്ഷം കിമീ അല്ലെങ്കില്‍ പത്ത് വര്‍ഷ സര്‍വീസ് പാക്കേജ് ലഭിക്കുമെന്നാണ് റിപ്പോർട്ട്.
നിലവിലെ അതേ പവര്‍ട്രെയ്നുകളാണ് 2020 ഫോഡ് ഇക്കോസ്പോര്‍ട്ടിന് കരുത്തേകുന്നത്. ഇപ്പോള്‍ ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്കരിച്ചു. 118 ബിഎച്ച്പി കരുത്തും 149 എന്‍എം ടോര്‍ക്കും ആണ് 1.5 ലിറ്റര്‍, 3 സിലിണ്ടര്‍ ടിഐ-വിസിടി പെട്രോള്‍ എന്ജിന് ഉല്‍പ്പാദിപ്പിക്കുന്നത്. 5 സ്പീഡ് മാന്വല്‍ ട്രാന്സ്മിഷന് സ്റ്റാന്‍ഡേഡായി ചേര്‍ത്തുവെച്ചു. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷണലായി ലഭിക്കും. 99 ബിഎച്ച്പി കരുത്തും 215 എന്‍എം ടോര്‍ക്കും 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടിഡിസിഐ ഡീസല്‍ മോട്ടോര്‍ പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്സ്മിഷന് സ്റ്റാന്‍ഡേഡായി ഘടിപ്പിച്ചു.
മറ്റു ഫീച്ചറുകളിൽ കാര്യമായ മാറ്റമില്ല. ടോപ് വേരിയന്റുകളില്‍ ആറ് എയര്‍ബാഗുകളും മറ്റ് സുരക്ഷാ ഫീച്ചറുകളും തുടര്‍ന്നും നല്കി. എബിഎസ്, ഇബിഡി എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡാണ്. എംബെഡ്ഡഡ് നാവിഗേഷന്‍ സിസ്റ്റം, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം എച്ച്ഐഡി ഹെഡ്ലാംപുകള്, ഇലക്ട്രോക്രോമിക് മിറര്‍, റെയ്ന്‍ സെന്‍സിംഗ് വൈപ്പര്‍, ആപ്പിള്‍ കാര്‍പ്ല, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 9 ഇഞ്ച് ടച്ച്സ്ക്രീന്‍ 'സിങ്ക് 3' ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ ലഭിച്ചു.






