
മാരുതിയുടെ എന്‍ട്രി ലെവല്‍ വാഹനമായ ആള്‍ട്ടോയുടെ സിന്‍എന്‍ജി പതിപ്പ് ഇന്ത്യൻ വിപണിയിൽ എത്തി. ആള്‍ട്ടോ എല്‍എക്സ്ഐ, എല്‍എക്സ്ഐ(ഒ) എന്നീ രണ്ടുവേരിയന്റുകളിലെത്തുന്ന സിഎന്‍ജി പതിപ്പിന് യഥാക്രമം 4.32 ലക്ഷം രൂപയും 4.36 ലക്ഷം രൂപയുമാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില.
ബിഎസ്-6 എന്‍ജിനിലാണ് സിഎന്‍ജി പതിപ്പും എത്തുന്നത്. ഈ വാഹനത്തിന് 31.59 കിലോമീറ്റര്‍ എന്ന ഉയര്‍ന്ന ഇന്ധനക്ഷമതയാണ് മാരുതി നൽകുന്ന വാഗ്ദാനം. സിഎന്‍ജി പതിപ്പിനും ബിഎസ്-6 നിലവാരത്തിലുള്ള 800 സിസി മൂന്ന് സിലിണ്ടര്‍ എന്‍ജിനാണ് ലഭിക്കുന്നത്. ഇത് 41 ബിഎച്ച്പി കരുത്തും 69 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 47.3 ബിഎച്ച്പി പവറാണ് പെട്രോള്‍ എന്ജിന് ആള്‍ട്ടോ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്സ്മിഷന്.
കഴിഞ്ഞ വര്‍ഷം ഒടുവിലാണ് ബിഎസ്-6 എന്‍ജിനിലേക്ക് മാറിയ ആള്‍ട്ടോയുടെ പെട്രോള്‍ പതിപ്പ് നിരത്തിലെത്തുന്നത്. അടുത്തിടെ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി മാരുതി ആള്‍ട്ടോ നിരയിലെ ഏറ്റവും ഉയര്‍ന്ന വേരിയന്റായ വിഎക്സ്ഐ വിപണിയിൽ എത്തിയിരുന്നു. 3.80 ലക്ഷം രൂപയാണ് ഇതിന്റെ വില.






