
പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷകരെ സാക്ഷിയാക്കി പ്രണയിച്ച് വിവാഹിതരായവരാണ് നടിയും അവതാരകയായ പേളി മാണിയും സീരിയല്‍ നടന് ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും വിവാഹശേഷമുള്ള വിശേഷങ്ങളും യാത്രകളും പേളി ആരാധകര്‍ക്കായി പങ്കിടാറുണ്ട്. വിവാഹശേഷം ഇരുവരും തങ്ങളുടെ ജോലി തിരക്കുകളിലാണ്. കഴിഞ്ഞ ദിവസം പേളി മാണി ഗര്‍ഭിണിയാണെന്നുള്ള തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
താരത്തിന്റെ കുടുംബവും ശ്രീനിഷും സന്തോഷത്തിലാണെന്നും പ്രചരിച്ചിരുന്നു. ഈ വാര്‍ത്തയോട് ഇപ്പോള്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീനിഷും, പേളി മാണിയുടെ പിതാവും. '' പേളി അറിഞ്ഞു കാണില്ല അവള് അമ്മയാകാന്‍ ഒരുങ്ങുന്ന കാര്യം. ചില മുഖമില്ലാത്ത ആളുകള്‍ പടച്ചുവിടുന്ന ഫെയ്ക്ക് ന്യൂസ് ആണ് ഇത്. അവള് ഇപ്പോള്‍ ഷൂട്ടിംഗ് തിരക്കുകളില്‍ ആണ്. ഇതിനു മുന്‍പും ഇതേ പോലെ വാസ്തവവിരുദ്ധമായ വാര്‍ത്തകള്‍ പ്രതികരിച്ചിരുന്നു'' പേളിയുടെ അച്ഛന് മാണി വി പോള്‍ പറഞ്ഞു.
ഈ വാര്‍ത്തയോട് ശ്രീനിഷും പ്രതികരിച്ചു. '' ഈ വാര്‍ത്തകള്‍ സത്യമല്ല....റൂമറുകളില്‍ വീഴാതിരിക്കുക....ഞങ്ങള്‍ എല്ലാ സന്തോഷ നിമിഷങ്ങളും ഞങ്ങളുടെ ആരാധകരുമായി പങ്ക് വെക്കാറുണ്ട്....സമയം ശരി ആകുമ്പോള്‍ ഇതും അറിയിക്കും. '' ശ്രീനിഷ് വ്യക്തമാക്കി.






