
ഇന്ത്യയില്‍ റേഞ്ച് റോവര്‍ നിരയിലെ രണ്ടാംതലമുറ ഇവോക്ക് എസ്.യു.വി ജഗ്വാര്‍ ലാന്‍ഡ് റോവര്‍ അവതരിപ്പിച്ചു. എസ്, എസ്ഇ എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന ഇവോക്കിന് 54.94 ലക്ഷം രൂപ മുതല്‍ 59.85 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്സ്ഷോറും വില. ലാന്‍ഡ് റോവര്‍ വെലാറിന്റെ ഡിസൈന്‍ ശൈലി കടമെടുത്താണ് രണ്ടാംതലമുറ ഇവോക്ക് എത്തിയിട്ടുള്ളത്.
പഴയ ഇവോക്കിനെക്കാള്‍ കൂടുതല്‍ സ്ഥലസൗകര്യം പുതിയ ഇവോക്കില്‍ ലഭിക്കും. 4371 എംഎം നീളവും 2100 എംഎം വീതിയും 1649 എംഎം ഉയരവും 2681 എംഎം വീല്‍ബേസുമാണ് പുതിയ ഇവോക്കിനുള്ളത്. 610 ലിറ്ററാണ് ബൂട്ട് സ്പേസ് കപ്പാസിറ്റി. പിന്‍സീറ്റ് മടക്കിയാല്‍ 1430 എംഎം ബൂട്ട് സ്പേസും ലഭിക്കും.
ജാഗ്വര്‍ XEക്ക് കരുത്തേകുന്ന 2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനാണ് ഇവോക്കിലും പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്ജിന് 247 ബിഎച്ച്പി കരുത്തും 365 എന്‍എം ടോര്‍ക്കുമേകും. ഡീസല്‍ എന്ജിന് 178 ബിഎച്ച്പി പവറും 430 എന്‍എം ടോര്‍ക്കുമേകും. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്സ്മിഷന്.
ലാന്‍ഡ് റോവറിന്റെ പ്രീമിയം ട്രാന്സ്വേഴ്സ് ആര്‍ക്കിടെക്ചറിലാണ് രണ്ടാം തലമുറ ഇവോക്ക് ഒരുങ്ങിയിട്ടുള്ളത്. യുകെയില്‍ ഡിസൈനും നിര്‍മാണവും നടന്ന ഈ വാഹനത്തിന് പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ കരുത്തേകുന്നുണ്ട്. അള്‍ട്രാ സ്ലിം മെട്രിക്സ് എല്‍ഇഡി ഹെഡ്ലാമ്പ്, 21 ഇഞ്ച് വീല്‍, വ്യത്യസ്തമായ ഡോര്‍ ഹാന്‍ഡില്‍, വീല്‍ ആര്‍ച്ച് എന്നിവ ഇവോക്കിനെ വേറിട്ടു നിര്‍ത്തും.
കൂടുതല്‍ പ്രീമിയമായ ഇന്റീരിയറിലെ ഡ്യുവല്‍ ടോണ്‍ ഡാഷ്ബോര്‍ഡില്‍ രണ്ട് ടച്ച്സ്ക്രീന്‍ സിസ്റ്റവും നല്‍കിയിട്ടുണ്ട്. ആറ് എക്സ്റ്റീരിയര്‍ നിറങ്ങളിലാണ് ഇവോക് എത്തുന്നത്. ബ്രിട്ടണ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഈ വാഹനം എത്തിയിരുന്നു.






