കൃത്യമായി വഴി മനസിലാക്കാന്‍ മിക്കവരും ആശ്രയിക്കുന്നത് ഗൂഗിള്‍ മാപ്പിനെയാണ്. ഗൂഗിള്‍ മാപ്പ് നോക്കി വഴി തെറ്റുകയും അബന്ധങ്ങളില്‍ ചെന്നും ചാടുകയും ചെയ്തവരുടെ വാര്‍ത്തയും നമ്മള് കണ്ടിട്ടുണ്ട്. ഇപ്പോള്‍ ഗൂഗിള്‍ മാപ്പ് വളരെ എളുപ്പം കബളിപ്പിക്കപ്പെടാനിടയുള്ളതും അതുവഴി തെറ്റായ വിവരങ്ങള്‍ നല്കാന് സാധ്യതയുള്ളതുമായ സേവനമാണെന്ന് വ്യക്തമാക്കുകയാണ് ബര്‍ലിന്‍ സ്വദേശിയായ സൈമണ്‍ വെക്കെര്‍ട്ട്.
ഇദ്ദേഹം ഒരു പരീക്ഷണത്തിലൂടെയാണ് ഇക്കാര്യം സമര്‍ത്ഥിക്കുന്നത്. കാലിയായ റോഡില്‍ വ്യാജ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചാണ് സൈമണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. 99 ഫോണുകള്‍ ഉപയോഗിച്ചാണ് ഇദ്ദേഹം വ്യാജ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് ഗൂഗിള്‍ മാപ്പിനെ പറ്റിച്ചത്. ഈ പരീക്ഷണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സൈമണ്‍ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു ഉന്തുവണ്ടിയില്‍ ലൊക്കേഷന്‍ ഓണ്‍ ആക്കിയ നൂറ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണുകള്‍ നിറച്ച് ബര്‍ലിനിലെ ഗൂഗിള്‍ ഓഫീസിന് പുറത്തുള്ള തിരക്കില്ലാത്ത റോഡുകളിലൂടെ സൈമണ്‍ നടന്നു.
ഉന്തുവണ്ടി വലിച്ച് പതുക്കെയുള്ള നടത്തവും 99 ഓളം ഫോണുകള്‍ ഒരേ ലൊക്കേഷനില്‍ നിന്നും കണക്റ്റ് ചെയ്യപ്പെട്ടതും കാരണം ആ റോഡില്‍ ഗതാഗതക്കുരുക്കുണ്ടെന്ന് ഗൂഗിള്‍ മാപ്പ് തെറ്റിദ്ധരിച്ചു. സൈമണ്‍ നടന്നുകൊണ്ടിരിക്കുന്ന തിരക്കില്ലാത്ത റോഡുകളില്‍ ശക്തമായ ഗതാഗതക്കുരുക്ക് അടയാളപ്പെടുത്തുന്ന ചുവന്ന വരയാണ് ഗൂഗിള്‍ മാപ്പ് കാണിച്ചത്. റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളിലുള്ളവര്‍ ഉപയോഗിക്കുന്ന ഫോണുകളില്‍ നിന്നുള്ള ലൊക്കേഷന്‍ ഡേറ്റയും സഞ്ചാര വേഗവും പരിശോധിച്ചാണ് ഗൂഗിള്‍ മാപ്പ് റോഡുകളിലെ ഗതാഗതക്കുരുക്ക് കണ്ടെത്തുന്നത്. സൈമണിന്റെ ഈ പരീക്ഷണത്തോടെ ഇത്തരത്തില്‍ ഒരു സാധ്യതയ്ക്ക് ഗൂഗിള്‍ മാപ്പും പരിഹാരം കാണേണ്ടതാണെന്നുള്ള വസ്തുതയാണ് തെളിഞ്ഞിരിക്കുന്നത്.

Comments