
കൊച്ചി: ആദായനികുതി റെയ്ഡുകളുമായി ബന്ധപ്പെട്ട് വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യര്‍ വീണ്ടും. തമിഴിന് പിന്നാലെ മലയാള സിനിമാ പ്രവര്‍ത്തകരെ തേടിയും ആദായ നികുതി വിഭാഗം വരുമെന്ന് യുവമോര്‍ച്ച നേതാവ് പറഞ്ഞു. തമിഴ് സിനിമാതാരം വിജയ് യെ ബിജില്‍ സിനിമയുമായി ബന്ധപ്പെട്ട് ആദായ നികുതിയുടെ നടപടിയില്‍ കുടുങ്ങിയതിന് പിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വാര്യര്‍ വീണ്ടുമെത്തിയത്. നേരത്തേ നികുതിയുമായി ബന്ധപ്പെട്ട് സന്ദീപിന്റെ പ്രസ്താവന വലിയ വിവാദം വിളിച്ചു വരുത്തിയിരുന്നു.
‘‘ഇൻകം ടാക്സ് ആക്ട് രാജ്യത്തിന് മുഴുവൻ ബാധകമായിരിക്കുന്ന നിയമമാണ്. എന്നിരുന്നാലും മലയാളസിനിമ പ്രവർത്തകർക്കെതിരെ ഇൻകം ടാക്സ് റെയ്ഡ് വരികയാണെങ്കിൽ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേര് . ഐടി ഉദ്യോഗസ്ഥർ പേടിച്ച് കണ്ടം വഴി ഓടിക്കോളും.’’ എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ബിഗിലിലെ വിജയ്യുടെ ചിത്രം തന്റെ പേജിൽ പോസ്റ്റ് ചെയ്തും ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. സിനിമകളിലൂടെയും അല്ലാതെയും രാഷ്ട്രീയ പ്രസ്താവനകൾ നടത്തുകയും പിന്നീട് വർഷങ്ങളോളം നികുതി അടക്കാതിരിക്കുകയും ചെയ്താൽ സ്വാഭാവികമായും റെയ്ഡ് വരുമെന്ന് സന്ദീപ് വാര്യർ പറയുന്നു.
രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്ന സിനിമക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇതിന് മുമ്പും സന്ദീപ് ജി.വാര്യര്‍ രംഗത്തെത്തിയിരുന്നു. പൗരത്വ നിയമ ഭേദഗതിയെ വിമര്‍ശിച്ച് പരസ്യമായി രംഗത്ത് വന്ന നടീ നടന്മാരെയായിരുന്നു സന്ദീപ് വാര്യര്‍ വിമര്‍ശിച്ചത്. വരുമാന നികുതി കൃത്യമായി അടച്ചെന്ന് ഉറപ്പ് വരുത്തണമെന്നും പ്രത്യേകിച്ച് നടിമാര്‍ അത് ഉറപ്പാക്കണമെന്നുമാണ് സന്ദീപ് വാര്യര്‍ ഫെയ്സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കിയത്.
'മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇന്‍കം ടാക്സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളില്‍ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതില്‍ പലപ്പോഴും നവ സിനിമാക്കാര് വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇന്‍കംടാക്സ്, എന്‍ഫോഴ്സ്മെന്റ് എന്നിവര്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ പൊളിറ്റിക്കല്‍ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് .
അന്നു നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഉണ്ടാകില്ല എന്നായിരുന്നു സന്ദീപിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. സംഭവം സിനിമാ പ്രവര്‍ത്തകര്‍ ഏറ്റുപിടിക്കുകയും ചെയ്തതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വെയ്ക്കുകയും ചെയ്തിരുന്നു.






