
ബിഎസ് 6 പാലിക്കുന്ന ടാറ്റ ഹാരിയര് എസ്യുവിയുടെ ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് തുക 30,000 രൂപയാണ്. പനോരമിക് സണ്റൂഫ്,6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് എന്നിവയോടെയാണ് പുതിയ ഹാരിയര് വിപണിയിലേക്ക് വരുന്നത്.
പുതുതായി കാലിപ്സോ റെഡ് നിറവും സ്റ്റൈലിഷ് പുറം കണ്ണാടികളും നല്കിയതോടെ ടാറ്റ ഹാരിയര് കൂടുതൽ ആകര്ഷകമാണ്. പുതിയ ഹാരിയര്. 2.0 ലിറ്റര് ഡീസല് എന്ജിന് ഇപ്പോള് 168 ബിഎച്ച്പി കരുത്ത് ഉല്പ്പാദിപ്പിക്കും. എസ്യുവിയുടെ എല്ലാ വേരിയന്റുകളിലും സുരക്ഷ വര്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇപ്പോള് ഇഎസ്പി (ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം) നല്കിയിരിക്കുന്നു.
ടാറ്റ ഹാരിയര് പുതുതായി എക്സ്ഇസഡ് പ്ലസ്/എക്സ്ഇസഡ്എ പ്ലസ് എന്നീ ടോപ് വേരിയന്റുകളിലും ലഭിക്കും. ആറ് വിധത്തില് ക്രമീകരിക്കാവുന്ന പവേര്ഡ് ഡ്രൈവര് സീറ്റ്, ക്രമീകരിക്കാവുന്ന ലംബാര് സപ്പോര്ട്ട്, പനോരമിക് സണ്റൂഫ്, ഓട്ടോ ഡിമ്മിംഗ് റിയര് വ്യൂ മിററുകള്, ഡുവല് ടോണ് ഡയമണ്ട് കട്ട് 17 ഇഞ്ച് അലോയ് വീലുകള് എന്നിവ ഈ വേരിയന്റുകളുടെ ഫീച്ചറുകളാണ്. ഓട്ടോമാറ്റിക് ഹാരിയര് എക്സ്എംഎ, എക്സ്ഇസഡ്എ, എക്സ്ഇസഡ്എ പ്ലസ് എന്നീ വേരിയന്റുകളില് ലഭിക്കും.







Comments