
ചെന്നൈ: ആദായനികുതി വിഭാഗത്തിന്റെ ചോദ്യം ചെയ്യലിനും വീട്ടില്‍ നടത്തിയ റെയ്ഡിനും ശേഷം തമിഴ് സൂപ്പര്‍താരം വിജയിയ്ക്ക് ഷൂട്ടിംഗ് ലൊക്കേഷനില്‍ ആരാധകരുടെയും അണിയറക്കാരുടെയും വന്‍ സ്വീകരണം. ലോകേഷ് കനകരാജിന്റെ മാസ്റ്റേഴ്സിന്റെ സെറ്റിലേക്കാണ് രണ്ടു ദിവസത്തിന് ശേഷം താരം ഷൂട്ടിംഗ് തുടങ്ങാനായി മടങ്ങിയെത്തിയത്. ഷൂട്ടിംഗ് സെറ്റിലെത്തിയാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ താരത്തെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തത്.
അതേസമയം നെയ് വേലി ലിഗ്നൈറ്റ് കോര്പ്പറേഷന് പരിസരത്തെ ഷൂട്ടിംഗ് തടയണം എന്നാവശ്യപ്പെട്ട് ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്. സെറ്റില്‍ തിരിച്ചെത്തിയ താരത്തെ ആരാധകരും സിനിമാപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് വന്‍ സ്വീകരണം നല്കി. ആദായ നികുതി വിഭാഗം 77 കോടി രൂപ വ്യാഴാഴ്ച പിടിച്ചെടുത്ത സിനിമാ നിര്‍മ്മാണത്തിനായി പണം പലിശയ്ക്ക് കൊടുക്കുന്ന അന്‍പു ചെഴിയാനുമായുള്ള ബന്ധമാണ് സൂപ്പര്താത്തെ കുരുക്കിയത്. ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ട് നിര്‍മ്മിക്കാന്‍ പണം പലിശയ്ക്ക് നല്‍കിയത് അന്‍പു ചെഴിയാനായിരുന്നു. സിനിമയുടെ പ്രതിഫലം സംബന്ധിച്ച് വിജയ് നല്കിയ കണക്കുകളിലെ വൈരുദ്ധ്യമാണ് പരിശോധിക്കാന്‍ കാരണമായത്. അതേസമയം വിജയ് യുടെ വീട്ടില്‍ നിന്നും പണം കണ്ടെത്താനായിട്ടില്ലെന്ന് ആദായ നികുതി വിഭാഗം പറഞ്ഞു.
അന്‍പു ചെഴിയാന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് ഇന്നലെയും തുടര്‍ന്നു. നേരത്തേയും സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നയാളാണ് അന്പ് ചെഴിയാന്. 2003 ല്‍ സിനിമാ നിര്‍മ്മാതാവ് ജി വെങ്കിടേശ്വരന്റെ മരണവുമായി ബന്ധപ്പെട്ട് അന്‍പു ചെഴിയാന് വിവാദത്തില്‍ കുടുങ്ങിയ ആളാണ്. നാലു വര്‍ഷത്തിന് ശേഷം മറ്റൊരു നിര്‍മ്മാതാവ് അശോക് കുമാര്‍ 2017 ല്‍ ആത്മഹത്യാ കേസിലും ആത്മഹത്യാകുറിപ്പില്‍ അന്പ് ചെഴിയാനെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു.
നെയ്വേലിയിലെ സെറ്റിലേക്ക് തിരികെ എത്തിയ വിജയ്യെ വന്‍ സ്വീകരണമൊരുക്കിയാണ് ആരാധകരും സുഹൃത്തുക്കളും മറ്റ് അണിയറപ്രവര്‍ത്തകരും വരവേറ്റത്. ചോദ്യം ചെയ്യല്‍ ഷൂട്ടിങ്ങിനെ ബാധിച്ചില്ല. സിനിമയിലെ മറ്റൊരു താരമായ വിജയ് സേതുപതിയുടെയും മറ്റ് അഭിനേതാക്കളുടെയും ഭാഗങ്ങളാണ് വ്യാഴാഴ്ച ചിത്രീകരിച്ചത്. മാസ്റ്ററില്‍ വിജയ് സേതുപതിയാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാളവിക മോഹനന്, ആന്‍ഡ്രിയ ജെറീമിയ, ഗൗരി ജി കിഷന് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എന്നാല്‍, സ്വത്തുക്കള്‍ സംബന്ധിച്ച രേഖകള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി കൊണ്ടുപോയിട്ടുണ്ട്. 300 കോടിയിലേറെ രൂപയുടെ നികുതിവെട്ടിപ്പ് നടന്നതായി സംശയിക്കുന്നുണ്ട്.






