
ബിഎസ് 6 പാലിക്കുന്ന ടാറ്റ ഹാരിയര് ഇന്ത്യന് വിപണിയില് അവതരിപ്പിച്ചു. ഇന്ത്യ എക്സ് ഷോറൂം വില 13.69 ലക്ഷം മുതല് 20.25 ലക്ഷം രൂപ വരെയാണ്. എസ്യുവിയില് പുതുതായി പനോരമിക് സണ്റൂഫ് നല്കിയിരിക്കുന്നു. ടാറ്റ ഹാരിയര് ഡുവല് ടോണ് വേരിയന്റുകളിലും ഡാര്ക്ക് എഡിഷന് വേരിയന്റുകളിലും ലഭിക്കും.
ഇപ്പോള് ടാറ്റ ഹാരിയര് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് വേരിയന്റുകളിലും ലഭിക്കും. എക്സ്എംഎ, എക്സ്ഇസഡ്എ, എക്സ്ഇസഡ്എ പ്ലസ് എന്നിവയാണ് 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് വേരിയന്റുകള്. പുതിയ ഹാരിയര് മുമ്പത്തേക്കാള് കൂടുതല് ശക്തനാണ്. 168 ബിഎച്ച്പി കരുത്ത് ഉല്പ്പാദിപ്പിക്കുന്ന പുതു തലമുറ ക്രയോടെക്170 ഡീസല് എന്ജിന് ആണ് ഉള്ളത്.
സ്റ്റൈലിഷ് എയ്റോഡൈനാമിക് വിംഗ് മിററുകള് പുതുമയാണ്. പുതുതായി കാലിപ്സോ റെഡ് നിറം നല്കിയിരിക്കുന്നു. ഇപ്പോള് എല്ലാ വേരിയന്റുകളിലും സുരക്ഷയുടെ ഭാഗമായി സ്റ്റാന്ഡേഡായി ഇഎസ്പി (ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം) നല്കി.







Comments