
ലണ്ടന്‍ : യു.കെയില്‍ വീശിയടിക്കുന്ന സിയാര കൊടുങ്കാറ്റ് ഏഴ് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ കൊടുങ്കാറ്റാണ്. എന്നാല്‍, കൊടുങ്കാറ്റിന്റെ സഞ്ചാരഗതി ഉപയോഗിച്ച് യാത്രാ സമയം ലാഭിച്ചിരിക്കുകയാണ് ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം.
ന്യൂയോര്‍ക്കില്‍ നിന്നും ഹീത്രു വിമാനത്താവളത്തിലേയ്ക്ക് എത്തിയ വിമാനത്താവളത്തിനെറ സഞ്ചാരപാരയ്ക്ക് അനുകൂലമായ ദിശയിലാണ് സിയാര കൊടുങ്കാറ്റിന്റെ സഞ്ചാരഗതിയും ഉണ്ടായത്. കൊടുങ്കാറ്റ് തുണച്ചതോടെ 4.56 മണിക്കൂര്‍ കൊണ്ട് വിമാനം ഹീത്രു വിമാനത്താവളത്തിലെത്തി.
സാധാരണ ഗതിയില്‍ ഏഴു മണിക്കൂര്‍ വേണ്ടിടത്താണ് രണ്ടു മണിക്കൂര്‍ യാത്രാസമയം വിമാനത്തിന് ലാഭിക്കാന്‍ കഴിഞ്ഞത്. സമാഖനമായി മറ്റ് വിമാനങ്ങളും ഇതുപോലെ യാത്രാസമയം ലാഭിച്ചുവെങ്കിലും ബ്രിട്ടീഷ് എയര്‍വേസിന്റെ ബോയിങ് 747 വിമാനമാണ് ഏറ്റവും വേഗത്തില്‍ ലക്ഷ്യത്തില്‍ എത്തിയത്.






