വടകര : കൂടത്തായി കൊലപാതക പരമ്പരയിലെ ആറാമത്തെ കേസായ പൊന്നാമറ്റം അന്നമ്മ തോമസ് വധക്കേസിലും കുറ്റപത്രം സമര്‍പ്പിച്ചു. താമരശ്ശേരി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
മറ്റ് കേസുകളില്‍ നിന്നും വ്യത്യസ്തമായി മജാളി മാത്രമാണ് ഈ കേസിലെ പ്രതി. 1061 പേജുള്ളതാണ് കുറ്റപത്രം. 79 രേഖകളും ഉണ്ട്.
അന്നമ്മയെ കൊലപ്പെടുത്തിക്കൊണ്ടായിരുന്നു ജോളി കൊലപാതക പരമ്പരയ്ക്ക് തുടക്കമിട്ടത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് മതോമസിന്റെ മാതാവാണ് 2002 ആഗസ്റ്റ് 22 ന് കൊല്ലപ്പെട്ട അന്നമ്മ തോമസ്. ആട്ടിന്‍ സൂപ്പില്‍ നായ്ക്കളെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഡോഗ് കില്‍ എന്ന വിഷം കലര്‍ത്തിയാണ് അന്നമ്മയെ ജോളി കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. റോയിയുമായി വിവാഹ സമയത്ത് വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പറഞ്ഞിരുന്ന കള്ളം പൊളിയുമെന്ന് ഭയന്നാണ് അന്നമ്മയുടെ കൊലപാതകമെന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രീഡിഗ്രി മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ജോളി ബിരുദാനന്തര ബിരുദധാരിയെന്നായിരുന്നു എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്.
ഇത്ര വിദ്യാഭ്യാസമുള്ള ജോളി ജോലിയ്ക്ക് പോകണമെന്ന് അന്നമ്മ സ്ഥിരമായി നിബന്ധിച്ചിരുന്നു. ഇത് ശല്യമായതും വീടിന്റെ നിയന്ത്രണം സ്വന്തം കൈപ്പിടിയില്‍ ഒതുക്കാനും ആയിരുന്നു കൊലപാതകം.

Comments