
മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് രശ്മി സോമന്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. രശ്മിയുമായുള്ള സൗഹൃദം പുതുക്കാനായതിന്റെ സന്തോഷത്തിലാണ് ഗായിക റിമി ടോമി. റിമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്നില്‍ എത്തിയതായിരുന്നു രശ്മി.
മഴവില്‍ മനോരമയിലെ 'വെറുതെ അല്ല ഭാര്യ' എന്ന റിയാലിറ്റി ഷോയുടെ ഭാഗമായിരിക്കുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. അന്ന് റിമിയുടെ വീട്ടില്‍ വന്നതും ഒന്നിച്ച് സിനിമയ്ക്ക് പോയതുമായ ഓര്‍മകള്‍ ഇരുവരും പങ്കുവച്ചു. 'കട്ടച്ചങ്കുകള്‍' ആയിരുന്നു എന്നാണ് രശ്മി പറയുന്നത്. എന്നാല്‍ പിന്നീട് പരസ്പരം കാണാന്‍ സാധിച്ചില്ല. അങ്ങനെ വര്‍ഷങ്ങള്‍ക്കുശേഷമാണ് വീണ്ടും ഇരുവരും കാണുന്നത്.
മനോഹരമായി കരയുന്ന ഒരു സ്ത്രീയുണ്ടോ എന്നു ചോദിച്ചാല്‍ രശ്മി എന്നാണ് ഉത്തരമെന്ന് റിമി. 5 വര്‍ഷം മുന്‍പ് കണ്ട രശ്മിയില്‍ നിന്ന് ഒരുപാട് മാറിപ്പോയെന്നും ഇപ്പോള്‍ ഒരുപാട് സംസാരിക്കുന്നുണ്ടെന്നും റിമി പറഞ്ഞു. അതിന്റെ കാരണം രശ്മി തുറന്നു പറയുകയും ചെയ്തു. ''എന്റെ ഏട്ടന് നന്നായി സംസാരിക്കും. അപ്പോള്‍ നമ്മള് പിടിച്ചു നില്‍ക്കണ്ടേ. ഒരാള്‍ കത്തിയെടുത്ത് വീശുമ്പോള്‍ അടുത്തയാള്‍ കത്തിയെടുത്ത് വീശണമല്ലോ''- രശ്മി പറഞ്ഞു. സീരിയലിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജോണ്‍, നിമിഷിക എന്നിവരാണ് രശ്മിക്കൊപ്പം 'ഒന്നും ഒന്നും മൂന്നില്‍' എത്തിയത്.






