
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മിഷന് ചെയര്‍മാനുമായ വി.എസ് അച്യൂതാനന്ദന്റെ ആരോഗ്യനിലയില്‍ കുറിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും ഇതിനെതിരെ കടുത്ത നടപടി വേണമെന്നും ആവശ്യപ്പെട്ട് പരാതി. വി.എസിന്റെ പ്രൈവറ്റ് സെക്രട്ടറി സി.സുശീല്‍ കുമാറാണ് പരാതി നല്‍കിയത്.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലാണ് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്ത വന്നതെന്ന് പറയുന്ന പരാതിയില്‍ എം ഫ്ളിന്റ് മീഡിയ ഡോട്ട് കോം എന്നാണ് ആ മീഡിയയുടെ പേരെന്നും എടുത്തു പറയുന്നു. ഇതേതതുടര്‍ന്ന് സമൂഹമാധ്യങ്ങളും ഇത് ഏറ്റെടുത്തു.






