
വാഹന വിപണി വീണ്ടും കുതിച്ചു തുടങ്ങി. റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് വിറ്റ വാഹനങ്ങളുടെ എണ്ണം കുറവാണെങ്കിലും വളർച്ച ഉണ്ടായിട്ടുണ്ട്. 2020 ന്റെ ആദ്യ മാസത്തെ വിൽപന പരിഗണിക്കുമ്പോൾ മാരുതി തന്നെയാണ് മുന്നിൽ.
വിൽപനയിൽ മാരുതിയുടെ ചെറു സെഡാൻ ഡിസയറാണ് ഒന്നാമൻ. 22406 യുണിറ്റാണ് വിൽപന, കഴിഞ്ഞ ജനുവരിയെക്കാൾ 17.5 ശതമാനം വർധനവ്. രണ്ടാം സ്ഥാനത്ത് 20485 യൂണിറ്റുമായി പ്രീമിയം ഹാച്ച്ബാക്ക് ബലേനൊയാണ്, വളർച്ച 22.5 ശതമാനം. സ്വിഫ്റ്റ് മൂന്നാം സ്ഥാനം സ്വന്തമാക്കി, വിൽപന 19981 യൂണിറ്റ്, വളർച്ച 6.3 ശതമാനം. മാരുതി ആൾട്ടോയാണ് നാലാമത്. കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് വിൽപനയിൽ 19 ശതമാനം ഇടിവോണ് ആൾട്ടോ നേടിയത്. വിൽപന 18914 യൂണിറ്റ്. വാഗൺ ആറിനാണ് അഞ്ചാം സ്ഥാനം, വിൽപന 15232 യൂണിറ്റ്.
ആറാം സ്ഥാനത് കിയയുടെ ജനപ്രിയ എസ്യുവി സെൽറ്റോസിനാണ്. വിൽപന 15000 യൂണിറ്റ്. മാരുതിയുടെ യൂട്ടിലിറ്റ് വാഹനമായ ഈക്കോ 12324 യൂണിറ്റുമായി ഏഴാമതെത്തി. 10134 യൂണിറ്റുമായി കോംപാക്റ്റ് എസ്യുവിയായ ബ്രെസ എട്ടാം സ്ഥാനത്തുണ്ട്. ഹ്യുണ്ടേയ് ഗ്രാൻഡ് ഐ10 8774 യൂണിറ്റ് വിൽപ്പനയുമായി ഒമ്പതാം സ്ഥാനത്താണ്. 8137 യൂണിറ്റുമായി ഹ്യുണ്ടേയ്യുടെ തന്നെ എലൈറ്റ് ഐ20യാണ് പത്താം സ്ഥാനത്ത്.






