
ബിഎസ് 6 പാലിക്കുന്ന ബജാജ് പള്‍സര്‍ 150 വിപണിയില്‍ അവതരിപ്പിച്ചു. ബ്ലാക്ക് ക്രോം, ബ്ലാക്ക് റെഡ് എന്നീ രണ്ട് നിറങ്ങളില്‍ ബിഎസ് 6 ബജാജ് പള്‍സര്‍ 150 ലഭിക്കും. ബജാജ് പള്‍സര്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന 150 സിസി മോട്ടോര്‍സൈക്കിളാണ് 150.
മുന്നില്‍ മാത്രം ഡിസ്ക് ബ്രേക്ക് നല്കിയ വേരിയന്റിന് 94,956 രൂപയും രണ്ട് ചക്രങ്ങളിലും ഡിസ്ക് ബ്രേക്ക് ലഭിച്ച വേരിയന്റിന് 98,835 രൂപയുമാണ് ഡെല്‍ഹി എക്സ് ഷോറൂം വില. ബിഎസ് 4 മോഡലിനേക്കാള്‍ 8,998 രൂപ കൂടുതല്‍. ബിഎസ് 6 പാലിക്കുന്ന പള്‍സര്‍ 150 നിയോണ്‍ വേരിയന്റിന് വില എത്രയെന്ന് പ്രഖ്യാപിച്ചിട്ടില്ല.
മോട്ടോര്‍സൈക്കിളിന്റെ കര്‍ബ് വെയ്റ്റ് 5 കിലോഗ്രാം വര്‍ധിച്ചു. ഇപ്പോള്‍ 148 കിലോഗ്രാം. ബജാജ് പള്‍സര്‍ 150 മോട്ടോര്‍സൈക്കിളിന് 149.5 സിസി, സിംഗിള്‍ സിലിണ്ടര്‍, 4 സ്ട്രോക്ക്, 2 വാല്‍വ്, സിംഗിള്‍ ഓവര്‍ഹെഡ് കാം (എസ്ഒഎച്ച്സി) എന്‍ജിനാണ് കരുത്തേകുന്നത്. പുതുതായി ഫ്യൂവല്‍ ഇന്ജെക്ഷന് സംവിധാനം നല്കി. നിലവിലെ അതേ 13.8 ബിഎച്ച്പി പരമാവധി കരുത്താണ് ബിഎസ് 6 എന്ജിന് ഉല്‍പ്പാദിപ്പിക്കുന്നത്.
എന്നാല്‍ മുമ്പ് 8,000 ആര്‍പിഎമ്മില്‍ പരമാവധി കരുത്ത് ലഭിച്ചിരുന്നെങ്കില്‍ ഇപ്പോഴത് 8,500 ആര്‍പിഎമ്മിലാണ് ലഭിക്കുന്നത്. 13.40 ന്യൂട്ടണ്‍ മീറ്ററില്‍നിന്ന് 13.25 എന്‍എം ആണ് ഇപ്പോളത്തെ പരമാവധി ടോര്‍ക്ക് . 6,500 ആര്‍പിഎമ്മിലാണ് പരമാവധി ടോര്‍ക്ക് ലഭിക്കുന്നത്. മുമ്പ് 6,000 ആര്‍പിഎമ്മില്‍ കിട്ടിയിരുന്നു.






