
തിരുവനന്തപുരം: വിസ് അച്യുതാനന്ദനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന് വീട്ടിലെത്തി. കവടിയാറിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച .
ഉച്ചക്കാണ് മുഖ്യമന്ത്രി വിഎസിന്റെ വീട്ടിലെത്തിയത്. പത്തുമിനിറ്റോളം പിണറായി വിജയന് വിഎസിന്റെ വീട്ടില്‍ ചെലവഴിച്ചു. പിണറായി എത്തുമ്പോള്‍ ഫിസിയോ തെറാപ്പി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു വിഎസ്. വിഎസിനെ മുറിയില്‍ ചെന്നാണ് പിണറായി കണ്ടത്.
കൂടിക്കാഴ്ചക്ക് ശേഷം റൂമില്‍ നിന്ന് ഇറങ്ങിയ പിണറായി വിജയന് മകന് വി.എസ് അരുണ്‍കുമാറിനോട് വിഎസിന്റെ ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് മടങ്ങിയത്.






