ന്യൂഡല്‍ഹി : പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നെവരും തമ്മില്‍ രാജ്യതലസ്ഥാനത്ത് കല്ലേറ്. ഡല്‍ഹിയിലെ മജ്പൂരിലാണ് ഇരുകൂട്ടരും തമ്മില്‍ ഏറ്റ് മുട്ടിയത്. കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സമരക്കാരെ നിയന്ത്രിക്കാന്‍ ശ്രമം നടത്തുകയാണ് പോലീസ്. പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ഇന്ന് സമരം തുടങ്ങിയ ജഫ്രബാദിന് സമീപമാണ് കല്ലേറ് നടന്നത്.
ശനിയാഴ്ച രാത്രി മുതിലാണ് ദേശീയ പതാകയും പ്ലാക്കാര്‍ഡും കൈയിലേന്തി മുദ്രവാക്യം വിളിച്ച് പ്രധാന പാത തടഞ്ഞ് സമരം നടത്തിയത്. സമരത്തില്‍ പങ്കാളിത്തം കൂടിയതോടെ ശക്തമായ പോലീസ് സന്നാഹം ഒരുക്കിയിരുന്നു. പിരിഞ്ഞ് പോകണം എന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും പൗരത്വ ഭേദഗതി പിന്‍വലിക്കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്നാണ് സംഘാടകരുടെ നിലപാട്. സമരത്തെ തുടര്‍ന്ന് ഇത് വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ജഫ്രാബാദ്, മൗജ്പൂര്, ബാര്‍ബര്‍പൂര്‍ മെട്രേ സ്റ്റേഷന് അടച്ചു.

Comments