
കൊച്ചി : ഇരുപത്തിരണ്ടുവര്‍ഷം മുമ്പത്തെ പണം തിരിമറിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വന്നത് 72-ാം വയസില്‍. തിരുവനന്തപുരം സ്വാതിതിരുന്നാള്‍ സംഗീത കോളജില്‍ യു.ഡി. ക്ലാര്‍ക്കായിരുന്ന കേശവന് നായര്‍ക്കാണു െഹെക്കോടതി ആറുമാസം തടവുശിക്ഷ വിധിച്ചത്. കീഴ്ക്കോടതി നല്കിയ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പട്ടുള്ള അപ്പീല്‍ തള്ളിയാണു ജസ്റ്റിസ് സുനില്‍ തോമസിന്റെ ഉത്തരവ്.
കാഷ്ബുക്കില്‍ കൃത്രിമം നടത്തി 94,660 രൂപ തട്ടിയെടുത്തെന്നാണു കേസ്. 1998 സെപ്റ്റംബര്‍ 29 മുതല്‍ 1999 ഏപ്രില്‍ അഞ്ചുവരെയുള്ള കണക്കിലാണു ക്രമക്കേട് കണ്ടെത്തിയത്. കൂട്ടുപ്രതിയായിരുന്ന സീനിയര്‍ സൂപ്രണ്ട് മുഹമ്മദ് ഹനീഫയെ വെറുതെവിട്ടു. പ്രതികള്‍ക്കു തിരുവനന്തപുരം വിജിലന്‍സ് കോടതി മൂന്നുവര്‍ഷം തടവും അയ്യായിരം രൂപ പിഴയും വിധിച്ചിരുന്നു. ഇതിനെതിരേയാണു െഹെക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
ഓഡിറ്റിങ്ങിലാണു കണക്കുബുക്കില്‍ പണം കുറവുള്ളതായി കണ്ടെത്തിയത്. തിരിമറി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നു വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പണത്തിന്റെ ഇടപാട് പ്രിന്‍സിപ്പലാണു െകെകാര്യം ചെയ്തിരുന്നതെന്നും യഥാര്‍ഥ പ്രതികളെ ഒഴിവാക്കി തങ്ങളുടെ തലയില്‍ കുറ്റം കെട്ടിവയ്ക്കുകയായിരുന്നെന്നും പ്രതികള്‍ വാദിച്ചു. എന്നാല്‍, തിരിമറി കണ്ടെത്തിയ കാലയളവില്‍ പണം െകെകാര്യം ചെയ്യുന്നതിന്റെ പൂര്‍ണ ചുമതല കേശവന് നായര്ക്കായിരുന്നെന്നു സാക്ഷികള്‍ മൊഴി നല്കി.






