
ഡല്‍ഹി ഹൈക്കോടതി ജഡ്ജി എസ് മുരളീധറിനെ സ്ഥലം മാറ്റിയ സംഭവം വാര്‍ത്തയായിരുന്നു. പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലേക്ക് ആണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ബിജെപി നേതാക്കള്‍ക്ക് എതിരെ കേസ് എടുക്കാത്തതിന് ഡല്‍ഹി പോലീസിനെ ഇദ്ദേഹം വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുയാണ് യുവ മോര്‍ച്ച നേതാവ് സന്ദീപ് ജി വാര്യര്‍.
ബിജെപിക്ക് എതിരെ ഉത്തരവിട്ട്
ബിജെപിക്കെതിരെ ഉത്തരവിട്ട ഡല്‍ഹി ഹൈക്കോടതി ജഡ്ജി എസ് മുരളീധറിനെ കേന്ദ്ര സര്‍ക്കാര്‍ സ്ഥലംമാറ്റി എന്നാണ് കേരളത്തില്‍ കള്ള പ്രചരണം നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരി 12ന് സുപ്രീംകോടതി കൊളീജിയം ശുപാര്‍ശചെയ്ത സ്ഥലംമാറ്റം ആണിത് . ഓര്‍ഡര്‍ ആയി ഇറങ്ങിയത് ഇന്നലെ മാത്രമായിരുന്നു എന്നേയുള്ളൂ. ഡല്‍ഹിയിലെ അനിഷ്ട സംഭവങ്ങളും കോടതി ഇടപെടലുകളും ഒക്കെ ഉണ്ടായിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ എന്നോര്‍ക്കണം. അതിനും എത്രയോ മുമ്പ് തീരുമാനമായ കാര്യമാണ് ജഡ്ജിയുടെ ട്രാന്‍സ്ഫര്‍.






