
സിനിമകള്‍ക്ക് യു/എ സര്‍ട്ടിഫിക്കേറ്റ് ഉദാരമായി നല്‍കരുതെന്ന് മനശാസ്ത്ര വിദഗ്ധന്‍ ഡോ.സിജെ ജോണ്‍. ഫോറന്‍സിക് സിനിമ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ഡോക്ടറുടെ വിമര്‍ശനം. മുതിര്‍ന്നവര്‍ മാത്രം കാണേണ്ട പ്രമേയങ്ങുളുള്ള നിരവധി സിനിമകള്‍ക്ക് ഫാമിലി പ്രേക്ഷകരെ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി യു. എ ഉദാരമായി കൊടുക്കുന്ന ഒരു തെറ്റായ പ്രവണത സാധാരണയായി കാണുന്നു. അതിന്റെ പുതിയ സാക്ഷ്യമാണ് ഫോറന്‍സിക് എന്ന സിനിമ' ഡോക്ടര്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ചലച്ചിത്രങ്ങള്‍ എത് പ്രായത്തില്‍ ഉള്ളവര്‍ക്ക് കാണാമെന്ന സൂചന നല്‍കാനാണ് സെന്‍സര്‍ ബോര്‍ഡ് എ, യു. എ, യു എന്നൊക്കെയുള്ള വേര്‍തിരിവ് ഉണ്ടാക്കുന്നത്. ഇത് സിനിമകളുടെ പോസ്റ്ററുകളിലും പരസ്യങ്ങളിലും വ്യക്തമായി എഴുതി വയ്ക്കണം. കാണുന്ന വിധത്തില്‍ ഇത് ചെയ്യാറില്ലെന്നത് കൊണ്ടാണ് ഒരു ഫോറന്‍സിക് പ്രതിസന്ധി ഉണ്ടായത്. യു. എ ഒരു നപുംസക വിഭാഗമാണ്.
മാതാപിതാക്കള്‍ക്കൊപ്പം കുട്ടികള്‍ക്ക് കാണാമെന്നതാണ് സൂചന. കുട്ടികളുടെ മനസ്സില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ഇടയുള്ള തരത്തില്‍ മിതമായ അഥവാ മോഡറേറ്റ് തോതില്‍ ലൈംഗീകതയോ, അക്രമമോ,ലഹരി ഉപയോഗത്തിന്റെ മാതൃകകളോ അത് പോലെയുള്ള ആവിഷ്ക്കാരങ്ങളോഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മുതിര്‍ന്നവര്‍ മാത്രം കാണേണ്ട പ്രമേയങ്ങുളുള്ള നിരവധി സിനിമകള്‍ക്ക് ഫാമിലി പ്രേക്ഷകരെ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി യു. എ ഉദാരമായി കൊടുക്കുന്ന ഒരു തെറ്റായ പ്രവണത സാധാരണയായി കാണുന്നു. അതിന്റെ പുതിയ സാക്ഷ്യമാണ് ഫോറന്‍സിക് എന്ന സിനിമ. ടോവിനോയോടും മമതാ മോഹന്ദാസിനോടുമുള്ള ഇഷ്ടം കൊണ്ട് പന്ത്രണ്ട് വയസ്സുള്ള കുട്ടിയെയും കൊണ്ട് ഈ സിനിമയ്ക്ക് പോയ ഒരു പിതാവിന്റെ സങ്കടം ഇന്നലെ കേട്ടൂ. കുട്ടികള്‍ ഇരയാകുന്ന ഭീകര അക്രമ രംഗങ്ങള്‍ ആ സിനിമയില്‍ ഉണ്ടെന്ന് പറയുന്നു. സിനിമ കണ്ട് കുട്ടിക്ക് ഉറക്കം പോയി. വല്ലാത്ത ഭയമായി. ഈ പ്രതികരണം മാനദണ്ഡമായി സ്വീകരിച്ചാല്‍ ഇത് എ സര്‍ട്ടിഫിക്കറ്റ് കിട്ടേണ്ട സിനിമയാണ്.പലരും ഇതേഅഭിപ്രായം പറഞ്ഞു.
സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ഒന്നുകില്‍ വിവരക്കേടിന്റെ ആശാന്മാര്. അല്ലെങ്കില്‍ കണ്ണടച്ചു. കുട്ടികളെയും കൊണ്ട് സിനിമയ്ക്ക് പോകുമ്പോള്‍ സെന്‍സര്‍ റേറ്റിംഗ് നോക്കുക. നെറ്റില്‍ നോക്കിയാല്‍ ഇത് കാണാം. യു എ ആണെങ്കില്‍ പോലും ഒഴിവാക്കുന്നതാണ് നല്ലത്. നിരവധി മറ്റ് പ്ലാറ്റ്ഫോമുകളില്‍ കുട്ടികള്‍ ഇപ്പോള്‍ സിനിമ കാണുന്നുണ്ട്. അത് കൊണ്ട് സിനിമയിലെ
ഉള്ളടക്കത്തിലെ തെറ്റായ സന്ദേശങ്ങളെ കുറിച്ച് മാതാപിതാക്കള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സിനിമയെ പോലെ സെന്‍സര്‍ ബോര്‍ഡ് തീരുമാനങ്ങളും ഇനി വിമര്‍ശിക്കപ്പെടണം.
(സി. ജെ. ജോണ്‍)






