തിരൂര്‍: വാഹനാപകട നഷ്ടപരിഹാരത്തുക കെട്ടിവെക്കാഞ്ഞതിനെത്തുടര്ന്ന് അപകടം വരുത്തിയ കാറിന്റെ ഉടമയെ പോലീസ് സഹായത്തോടെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ മൂന്നു മാസം തടവിനു ശിക്ഷിച്ചു.മലപ്പുറം തവനൂരിലെ അഴകത്ത് കളത്തില്‍ അജിത് കുമാറിനെ (40)യാണ് തിരൂര്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യുണല്‍ ജഡ്ജിയും അഡീഷണല്‍ ജില്ലാ ജഡ്ജിയുമായ ടി. മധുസൂതനന് ശിക്ഷിച്ചത്. തിരൂര്‍ കാവഞ്ചേരിയിലെ കല്ലിങ്ങലകത്ത് അബ്ദുള്‍ കാദറിന്റെ ഹരജി യെത്തുടര്‍ന്നാണ് കോടതി നടപടി.
2011 ഏപ്രില്‍ നാലിന് വൈകീട്ട് ഏഴുമണിക്ക് അബ്ദുള്‍ കാദര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ അജിത് കുമാറിന്റെ ഉടമസ്ഥതയിലുള്ള കാറിടിച്ച് അബ്ദുള്‍ കാദറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനെത്തുടര്‍ന്ന് നഷ്ടപരിഹാരം കിട്ടാന്‍ ഇയാള്‍ തിരൂര്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യുണ ലില്‍ ഹര്‍ജി ഫയല്‍ ചെയ്തു. 1, 22,460 രൂപ നഷ്ടപരിഹാരം നല്കാന് ട്രൈബ്യുണല്‍ വിധിച്ചു.കാറിന് ഇന്‍ഷൂറന്‍സ് ഇല്ലാത്തതിനാല്‍ ഉടമയായ അജിത് കുമാര്‍ തുക നല്‍കണമെന്നായിരുന്നു വിധി.
പണം കെട്ടിവെക്കാഞ്ഞതിനാല് അജിത് കുമാറിനെ അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിച്ച് പണം വസൂലാക്കിത്തരാന് ആവശ്യപ്പെട്ട് അബ്ദുള്‍ കാദര്‍ 2016ല്‍ വീണ്ടും ട്രൈബുണ ലിനെ സമീപിച്ചു. അപ്പോഴേക്കും പലിശ സഹിതം വിധി സംഖ്യ രണ്ടു ലക്ഷം രൂപയായി ഉയര്‍ന്നു.തുടര്‍ന്ന് തുക കുറച്ചു കിട്ടണമെന്ന അജിത് കുമാറിന്റെ അപേക്ഷ പ്രകാരം ഹരജി അദാലത്തിനു വച്ചു.1,50,000 രൂപ ഗഡുക്കളായി നല്‍കാമെന്ന സമ്മതം അദാലത്തില്‍ അംഗീകരിക്കുകയും ആദ്യ ഗഡു 25,000 രൂപ അടക്കാന്‍ അദാലത്തില്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഈ തുകയും അടക്കാഞ്ഞതിനാല്‍ 2017ല്‍ അബ്ദുള്‍ കാദര്‍ വീണ്ടും ട്രൈ ബുണലിനെ സമീപിച്ചു.ഹരജിയില്‍ കോടതി ഇയാള്‍ക്കെതിരെ സിവില്‍ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും കണ്ടെത്താനായില്ല. തൃപ്രങ്ങോട് താമസിച്ചിരുന്ന അജിത് കുമാര്‍ ഇതിനിടെ തവനൂരിലേക്ക് താമസം മാറ്റിയിരുന്നു.തുടര്‍ന്ന് വാറണ്ട് നടപ്പിലാക്കാന്‍ ആമീനെ സഹായിക്കാന്‍ ട്രൈബ്യുണല്‍ പോലീസിനു നിര്‍ദ്ദേശം നല്കി. പോലീസ് സഹായത്തോടെ തവനൂരില്‍ നിന്നാണ് അജിത് കുമാറിനെ അറസ്റ്റ് ചെയ്തത്.അദാലത്തില്‍ തീരുമാനിച്ച പണം അടക്കാന്‍ തയ്യാറാവാഞ്ഞതിനാലാണ് മൂന്നു മാസത്തെ തടവിനു ശിക്ഷിച്ചത്.

Comments