
ന്യുഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ ഐ.ബി ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മ്മയെ കൊലപ്പെടുത്തിയ കേസില്‍ ആരോപണ വിധേയനായ മുന്‍ എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് കീഴടങ്ങാനെത്തിയപ്പോള്‍ കസ്റ്റഡിയിലായി . ഡല്‍ഹി റോസ് അവന്യൂ കോടതിക്കു മുമ്പാകെയാണ് താഹിര്‍ ഹുസൈന് കീഴടങ്ങാന്‍ എത്തിയത്. കീഴടങ്ങല്‍ അപേക്ഷ കോടതി തള്ളിയതോടെയാണ് താഹിര്‍ ഹുസൈനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
താന്‍ തെറ്റുകാരനല്ല. ഫെബ്രുവരി 24ന് പല തവണ താന്‍ പോലീസിനെ വിളിച്ചതാണ്. അ്േനന ദിവസം താന്‍ പ്രദേശത്തുനിന്ന് പോയിരുന്നു. ഫെബ്രുവരി 25നാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്. താന്‍ തെറ്റുകാരനല്ലെന്ന് തന്റെ ദൈവത്തിനറിയാം.- താഹിര്‍ ഒരു വാര്‍ത്താചാനലിനോട് കീഴടങ്ങുന്നതിന് മുമ്പ് പ്രതികരിച്ചു.
തന്റെ അധികാര പരിധിയിയിലുള്ളതല്ലെന്ന് പറഞ്ഞാണ് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് താഹിര്‍ ഹുസൈന്റെ കീഴടങ്ങല്‍ അപേക്ഷ തള്ളിയത്.
കീഴടങ്ങുകയല്ലാതെ മറ്റ് മാര്‍ഗമൊന്നുമില്ല. നാര്‍ക്കോ അനാലിസിസ് അടക്കം ഏതു പരീക്ഷണങ്ങള്‍ക്കും താന്‍ തയ്യാറാണെന്നും താഹിര്‍ ഹുസൈന് പറഞ്ഞു. താന്‍ ഡല്‍ഹിക്കു സമീപം തന്നെയുണ്ടായിരുന്നുവെന്നും തന്നെ പോലീസാണ് രക്ഷിച്ചതെന്നും കുടുംബസമേതം നാടുവിടുകയായിരുന്നുവെന്നും താഹിര്‍ പറയുന്നു.
ഐ.ബി ഉദ്യോഗസ്ഥന്റെ കൊലപാതകത്തില്‍ താഹിറിനെതിരെ ആരോപണം ഉയര്‍ന്നത് ആം ആദ്മി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതോടെ പാര്‍ട്ടി താഹിറിനെ സസ്പെന്റു ചെയ്തു. ചാന്ദ് ബാഗില്‍ താഹിറിന്റെ വീടിനു സമീപമുള്ള കനാലിലാണ് അങ്കിത് ശര്‍മ്മയുടെ മൃതദേഹം കണ്ടെത്തിയത്. അങ്കിതിനെ പിടികൂടി കെലപ്പെടുത്താന്‍ താഹിര്‍ ആണ് നിര്‍ദേശം നല്‍കിയതെന്നാണ് അങ്കിതിന്റെ കുടുംബത്തിന്റെ ആരോപണം.






