
ന്യൂഡല്‍ഹി : കൊറോണ വൈറസ് ലോകത്ത് പടര്‍ന്ന് പിടിക്കുന്നതില്‍ ചൈനയെ പഴിച്ച പാക് മുന്‍ ക്രിക്കറ്റ് താരം ഷൊഹൈബ് അക്തര്‍. ചൈനക്കാരുടെ ഭക്ഷണ രീതിയാണ് ലോകത്തെ മുഴുവന്‍ ഭീതിയില്‍ ആക്കിയിരിക്കുന്നത്. അവര്‍ എങ്ങനെയാണ് വവ്വാലുകളെ തിന്നുന്നത്. വവ്വാലുകളുടെ രക്തവും മൂത്രവും കുടിക്കുന്നത്.
എന്നിട്ട് ലോകം മുഴുവന്‍ വൈറസുകള്‍ പരത്തുന്നത്. എങ്ങനെയാണ് വവ്വാല്, നായ, പൂച്ച എന്നിവയെ ഒക്കെ ഭക്ഷിക്കുന്നത്. ഇത് എനിക്ക് മനസിലാവുന്നില്ല. ലോകം മുഴുവന്‍ ഇപ്പോള്‍ ഭീതിയിലാണ്. വിനോദ സഞ്ചാരമേഖല തകരാറിലായി. സാമ്പത്തിക രംഗത്തെ ബാധിച്ചു. ലോകവ്യാപകമായി കടകള്‍ വ്യാപാര സ്ഥാപനങ്ങള്‍ എല്ലാം തന്നെ അടച്ച് പൂട്ടലുകള്‍ നേരിടേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹലാല്‍ ആയിട്ടുള്ള മാംസം ലഭിക്കുമ്പോള്‍ എന്തിനാണ് ഇത്തരം രീതികള്‍ പിന്തുടരുന്നതെന്നും അക്തര്‍ വീഡിയോയില്‍ ചോദിക്കുന്നു.
പാകിസ്ഥാന് സൂപ്പര്‍ ലീഗ് കൊറോണ മൂലമാണ് നിര്‍ത്തേണ്ടി വന്നത്. അതില്‍ എനിക്ക് ദേഷ്യമുണ്ട്. താന്‍ ചൈനയിലെ ആളുകള്‍ക്ക് എതിരല്ലെന്നും മൃഗങ്ങളെ സംബന്ധിച്ചുള്ള നിയമങ്ങളെയാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വുഹാനിലെ വന്യമൃഗങ്ങളെ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ നിന്നുമാണ് കൊറോണ പടര്‍ന്ന് പിടിച്ചത്. കൊറോണ വ്യാപകമായതോടെ 20,000 ത്തോളം മാര്‍ക്കറ്റുകള്‍ അടച്ച് പൂട്ടുകയും നിരീക്ഷണത്തില്‍ ആക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.






