
ചെന്നൈ : ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ തീകൊളുത്തി കൊലപ്പെടുത്തി. തമിഴ്നാട്ടിലെ നാമക്കല്‍ ജില്ലയിലെ ജീവനഗറില്‍ വ്യാഴാഴ്ചയായിരുന്നസംഭവം. കെട്ടിട നിര്‍മാണ കരാറുകാരനായ ബന്ധപ്പെട്ട് കന്തസ്വാമിയുടെ ഭാര്യ അങ്കമ്മാളിനെയും മക്കളെയും അങ്കമ്മാളിന്റെ മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
പുലര്‍ച്ചെയാണ് നാല് മണിക്കാണ് കന്തസ്വാമിയെ അങ്കമ്മാളും മറ്റ് രണ്ട് പേരും ചേര്‍ന്ന് തീകൊളുത്തിയത്. ഇതിന് ശേഷം മൂന്ന് പേരും രക്ഷപ്പെട്ടിരുന്നു. പുലര്‍ച്ചെ അലര്‍ച്ച കേട്ട് എത്തിയ അയല്‍ക്കാരാണ് തീപടര്‍ന്ന് പിടിച്ചത് ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ തീ അണച്ച ശേഷം കന്തസ്വാമിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുകയായിരുന്നു. ഉറങ്ങുന്നതിനിടെ ചിലര്‍ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയെന്നുമായിരുന്നു കന്തസ്വാമിയുടെ മരണമൊഴി.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസിന് തുടക്കം തന്നെ ഇയാളുടെ ഭാര്യയെ സംശയമുണ്ടായിരുന്നെങ്കിലും ഇവര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല എന്ന വാദം തടസമായി. സംഭവ ദിവസം ഇവര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല സ്വന്തം വീട്ടില്‍ പോയിരിക്കുകയായിരുന്നു. കന്തസ്വാമി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു എന്ന് അയല്‍ക്കാരെ ബോധിപ്പിക്കാനായിരുന്നു ഇത്. എന്നാല്‍ അര്‍ധരാത്രിയോടെ ഇരുവരും അങ്കമ്മാളിന്റെ അമ്മയോടൊപ്പം തിരിച്ചെത്തുകയും കൃത്യം നടത്തിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
അങ്കമ്മാളിനെ വിശദമായി ചോദ്യം ചെയ്യലിന് ഒടുവില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ഇതിനാലാണ് കൊല്ലപ്പെടുത്തിയതെന്നമായിരുന്നു ഇവരുടെ മൊഴി. അങ്കമ്മാളിനെ ഒഴിവാക്കി ഇയാള്‍ മറ്റൊരു സ്ത്രീയായി താമസിക്കാനായിരുന്നു പദ്ധതി. ഇതിനെ ചൊല്ലി ഇവര്‍ തമ്മില്‍ വഴക്കിടുമായിരുന്നു. എന്നാല്‍ കന്തസ്വാമി തന്റെ തീരുമാനത്തില്‍ തന്നെ ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതോടെയാണ് ഭര്‍ത്താവിനെ കൊല്ലാന്‍ അങ്കമ്മാളും മകളും മാതാവും കൊല്ലാന്‍ തീരുമാനമെടുക്കുന്നത്.






