
വാഷിങ്ടണ്‍: കൊറോണ വൈറസിനെതിരേ അമേരിക്ക മരുന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇത് മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങിയതായി യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍.ഐ. എച്ച്) അറിയിച്ചു. സിയാറ്റയില്‍ 18നും 55നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്മാരായ 45 പേരിലാണ് പുതിയതായി കണ്ടെത്തിയ മരുന്ന് പരീക്ഷിക്കുന്നത്.
്എംആര്എന്എ 1273 എന്നാണ് പുതുതായി വികസിപ്പിച്ചെടുത്ത മരുന്നിന്െ്റ നാമം. എന്‍.ഐ.എച്ചിലെ ശാസ്ത്രജ്ഞരും മസാച്യൂസെറ്റിലെ കേംബ്രിഡ്ജ് ആ്സഥാനമായി പ്രവര്‍ത്തിക്കുന്ന മോഡേര്‍ണ ബയോടെക്നോളജിയിലെ വിദഗ്ധരും ചേര്‍ന്നാണ് എംആര്‍എന്‍എ 1273 വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഇന്നലെയാണ് ആദ്യത്തെ രോഗിയില്‍ മരുന്ന് പരീക്ഷണാടിഥാനത്തില് പ്രയോഗിച്ചത്. ആറാഴ്ചയോളം ഈ പരീക്ഷണം നീളും. എങ്കില്‍ മാത്രമേ കൃത്യമായ ഫലം പറയാനാകൂ. ചരിത്രത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ നടത്തിയ വാക്സിന് പരീക്ഷണമാണിതെന്ന് പ്രസിഡന്‍്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കയില്‍ ഇതുവരെ 87പേരാണ് രോഗം ബാധിച്ച് മരിച്ചത്. വാക്സിന് ഫലപ്രദമാണെന്ന് തെളിഞ്ഞാല്‍ ലോകത്ത് ആശങ്കയ്ക്ക് വിരാമമാകും.






