
റെനോ കാപ്ചര്‍ ഫേസ്ലിഫ്റ്റ് റഷ്യന്‍ വിപണിയില്‍ അനാവരണം ചെയ്തു. ഫ്രഞ്ച് കാര്‍ നിര്‍മാതാക്കള്‍ പരിഷ്കരിച്ച എസ് യുവിയുടെ ചിത്രങ്ങള്‍ പുറത്തുവിടുകയായിരുന്നു. റെനോ കാപ്ചര്‍ ഫേസ്ലിഫ്റ്റ് പുതിയ ലുക്കിലുള്ള അലോയ് വീലുകള്‍, ഗ്രില്ലിലും ബംപറിലും നേരിയ മാറ്റങ്ങള്‍ എന്നിവയോടെയാണ് റഷ്യന്‍ വിപണിയിലെത്തുന്നത്.
വൈകാതെ തന്നെ പരിഷ്കരിച്ച റെനോ കാപ്ചര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പുതിയ റെനോ കാപ്ചര്‍ റഷ്യയില്‍ കണ്ട അതേ മാറ്റങ്ങളോടെയായിരിക്കും ഇന്ത്യയിലെത്തുന്നത്. പുതിയ റഷ്യാ സ്പെക് റെനോ കാപ്ചര്‍ അടിസ്ഥാനമാക്കിയ ബി0 പ്ലസ് പ്ലാറ്റ്ഫോം ഇന്ത്യയിലേക്ക് കൊണ്ടുവന്നേക്കില്ല. ഇന്ത്യയില്‍ ബി0 പ്ലാറ്റ്ഫോം തുടര്‍ന്നും ഉപയോഗിക്കും.
റെനോ കാപ്ചര്‍ ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പെട്രോള്‍ എന്ജിന് ഓപ്ഷനില്‍ മാത്രമായിരിക്കും ലഭിക്കുന്നത്. 1.5 ലിറ്റര്‍ കെ9കെ ഡീസല്‍ എന്ജിന് ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്കരിക്കില്ല. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും റെനോ കാപ്ചര്‍ വില്‍ക്കുന്നത്. പുതിയ കാപ്ചറില്‍ 156 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന പുതിയ 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ്, ഡയറക്റ്റ് ഇന്‍ജെക്റ്റഡ് പെട്രോള്‍ എന്‍ജിനും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.






