ബംഗലൂരു/ന്യുഡല്‍ഹി: മധ്യപ്രദേശ് നിയമസഭയില്‍ നിന്നും രാജിവച്ച് ബംഗലൂരുവിലെ ഹോട്ടലില്‍ താമസിക്കുന്ന കോണ്‍ഗ്രസ് അംഗങ്ങളെ കാണാന്‍ മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗ് എത്തിയത് നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കി. റമദ ഹോട്ടലില്‍ ദിഗ്വിജയ് സിംഗിനെ ബംഗലൂരു പോലീസ് തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ചു ഹോട്ടലിനു മുന്നില്‍ ധര്‍ണ്ണ നടത്തിയ അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടവിലേക്ക് മാറ്റി.
ദിഗ്വിജയ് സിംഗിനു പിന്നാലെ ഹോട്ടലിലെത്തിയ രണ്ട് കോണ്‍ഗ്രസ് നേതാക്കളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മധ്യപ്രദേശില്‍ നിന്നുള്ള സച്ചിന് യാദവ്, കാന്തിലാല്‍ ബുരിയ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ വച്ചിരിക്കുന്നത്. കസ്റ്റഡിയില്‍ വച്ചിരിക്കുന്ന അമൃതഹള്ളി പോലീസ് സ്റ്റേഷനില്‍ ദിഗ്വിജയ് സിംഗ് നിരാഹാര സമരവും ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് പിന്തുണയുമായി കര്‍ണാടക കോണ്‍ഗ്രസ് അേധ്യക്ഷന് ഡി.കെ ശിവകുമാറും മധ്യപ്രദേശില്‍ നിന്നുള്ളസജ്ജന് സിംഗ് വര്‍മ്മ അടക്കമുള്ള നേതാക്കളും സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് എം.എല്‍.എമാരെ കാണാനാണ് താന്‍ ബംഗലൂരുവിലെത്തിയതെന്ന് ദിഗ്വിജയ് സിംഗ് പറഞ്ഞു. അവരെ കാണാന്‍ കര്‍ണാടക പോലീസ് അനുവദിക്കുന്നില്ല. താന്‍ സംഘടിതനായല്ല വന്നത്. അവര്‍ക്ക് താനൊരു ഭീഷണിയും ഉയര്‍ത്തിയിട്ടില്ല. രഹസ്യമായല്ല, പരസ്യമായാണ് താന്‍ ഇവരെ കാണാനെത്തിയത്. ബി.ജെ.പി അവരെ മുറിയില്‍ പൂട്ടിയിട്ടിരിക്കുയാണ്. അവര്‍ ജനാധിപത്യത്തെ തട്ടിക്കൊണ്ടുപോകുകയാണെന്നും ദിഗ്വിജയ് സിംഗ് ആരോപിച്ചു.

മധ്യപ്രദേശിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്കു കാരണം ബി.ജെ.പിയാണ്. എം.എല്‍.എമാര്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. എന്നാല്‍ അവരെയെല്ലാം ബി.ജെ.പി ബന്ദികളാക്കിയിരിക്കുകയാണ്. അവരുടെ കുടുംബങ്ങളില്‍ നിന്ന് ലഭിക്കുന്ന സന്ദേശം അതാണ്. അഞ്ചു എം.എല്‍.എമാരുമായി താന്‍ സംസാരിച്ചിരുന്നു. തങ്ങള്‍ ബന്ദികളാണെന്നും ഫോണുകള്‍ പിടിച്ചുവച്ചിരിക്കുകയാണെന്നും മുറിക്കു പുറത്ത് പോലീസ് കാവലുണ്ടെന്നും എപ്പോഴും പോലീസ് നിരീക്ഷണത്തിലാണെന്നും അവര്‍ പറഞ്ഞതായും ദിഗ്വിജയ് സിംഗ് അറിയിച്ചു.
അതേസമയം, മധ്യപ്രദേശ് നിയമസഭയില്‍ വിശ്വാസ വോട്ട് തേടാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നല്കിയ ഹര്‍ജി ഇന്ന് ഉച്ചകഴിഞ്ഞ് പരിഗണിക്കും. ഹര്‍ജിയില്‍ കോടതി സംസ്ഥാന സര്‍ക്കാരിനോടും നിയമസഭാ സെക്രട്ടറിയോടും വിശദീകരണം തേടിയിരുന്നു.

Comments