
ന്യൂഡല്‍ഹി: ബലാത്സംഗക്കൊലപാതകക്കേസിലെ നാല് പ്രതികളെ ഒന്നിച്ചു തൂക്കിലേറ്റുന്ന അപൂര്‍വതയ്ക്കു നാളെ രാവിലെ 5.30-നു തിഹാര്‍ ജയില്‍ സാക്ഷ്യം വഹിക്കുമ്പോള്‍, അതിലേക്കു നയിച്ച നിര്‍ഭയ കേസിന്റെ നാള്‍വഴികളിലൂടെ...
* 2012 ഡിസംബര്‍ 16: ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ആറുപേര്‍ ചേര്‍ന്ന് ക്രൂരബലാത്സംഗത്തിന് ഇരയാക്കുന്നു. മാരകമായി പരുക്കേറ്റ പെണ്‍കുട്ടിയേയും ആണ്‍സുഹൃത്തിനെയും ഓടുന്ന ബസില്‍നിന്ന് വലിച്ചെറിയുന്നു. ഇരുവരെയും ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
* ഡിസംബര്‍ 17: രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടിയാവശ്യപ്പെട്ട് വ്യാപകപ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. ബസ് ഡ്രൈവര്‍ രാംസിങ്, സഹോദരന് മുകേഷ് കുമാര്‍, വിനയ് ശര്‍മ, പവന്‍കുമാര്‍ ഗുപ്ത എന്നീ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു.
* ഡിസംബര്‍ 18: രാംസിങ്ങും മറ്റു മൂന്നുപേരും അറസ്റ്റില്‍.
* ഡിസംബര്‍ 20: ഇരയായ പെണ്‍കുട്ടിയുടെ സുഹൃത്ത് സാക്ഷിമൊഴി നല്കി.
* ഡിസംബര്‍ 21: കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ഡല്‍ഹി ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലില്‍നിന്നു പിടികൂടി. അറസ്റ്റിലായ മുകേഷ് സിങ്ങിനെ ഇരയുടെ സുഹൃത്ത് തിരിച്ചറിഞ്ഞു. ആറാംപ്രതി അക്ഷയ് താക്കുറിനായി ഹരിയാനയിലും ബിഹാറിലും പോലീസിന്റെ വ്യാപകതെരച്ചില്‍.
* ഡിസംബര്‍ 21-22: ബിഹാറിലെ ഔറംഗബാദില്‍ അറസ്റ്റിലായ അക്ഷയ് താക്കുറിനെ ഡല്‍ഹിയിലേക്കു കൊണ്ടുവന്നു. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി ഇരയുടെ മൊഴി രേഖപ്പെടുത്തി.
* ഡിസംബര്‍ 23: ഡല്‍ഹിയില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രക്ഷോഭകര്‍ തെരുവില്‍. പ്രക്ഷോഭം നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെ ഗുരുതരപരുക്കേറ്റ പോലീസ് കോണ്‍സ്റ്റബിള്‍ സുഭാഷ് തോമറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
* ഡിസംബര്‍ 25: പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായെന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. പരുക്കേറ്റ പോലീസ് കോണ്‍സ്റ്റബിള്‍ സുഭാഷ് തോമര്‍ മരിച്ചു. മരണകാരണം ഹൃദയാഘാതമെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
* ഡിസംബര്‍ 26: ഹൃദയാഘാതത്തേത്തുടര്‍ന്ന് പെണ്‍കുട്ടിയെ വിദഗ്ധചികിത്സയ്ക്കായി സര്‍ക്കാര്‍ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്കു മാറ്റി.
* ഡിസംബര്‍ 29: രാജ്യത്തെ കണ്ണീരിലാഴ്ത്തി, പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി. കേസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പോലീസ് കൊലപാതകക്കുറ്റവും ചുമത്തി.
* 2013 ജനുവരി 02: െലെംഗികാതിക്രമ കേസുകളുടെ വിചാരണയ്ക്കായി അതിവേഗക്കോടതിയുടെ ഉദ്ഘാടനം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ നിര്‍വഹിച്ചു.
* ജനുവരി 03: പ്രായപൂര്‍ത്തിയാകാത്ത പ്രതി ഒഴികെ, മറ്റ് അഞ്ചുപേര്‍ക്കെതിരേ കൊലപാതകം, കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പ്രകൃതിവിരുദ്ധപീഡനം, കവര്‍ച്ച, ഇരയുടെ സുഹൃത്തിനു നേരേ വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
* ജനുവരി 05: കോടതി കുറ്റപത്രം പരിഗണിച്ചു.
* ജനുവരി: കേസില്‍ രഹസ്യവിചാരണയ്ക്കു കോടതി ഉത്തരവ്.
* ജനുവരി 17: മുതിര്‍ന്ന അഞ്ചുപ്രതികള്‍ക്കെതിരേ അതിവേഗക്കോടതിയില്‍ വിചാരണ ആരംഭിച്ചു.
* ജനുവരി 28: പ്രതികളില്‍ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നു തെളിഞ്ഞതായി ജുവെനെല്‍ ജസ്റ്റിസ് ബോര്‍ഡ് (ജെ.ജെ.ബി) വിധിച്ചു.
* ഫെബ്രുവരി 02: അഞ്ച് പ്രതികള്‍ക്കെതിരേ അതിവേഗക്കോടതി കുറ്റം ചുമത്തി.
* ഫെബ്രുവരി 28: പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കെതിരേ ജെ.ജെ.ബി. കുറ്റം ചുമത്തി.
* മാര്‍ച്ച് 11: പ്രതികളിലൊരാളായ രാംസിങ് തിഹാര്‍ ജയിലില്‍ ജീവനൊടുക്കി.
* മാര്‍ച്ച് 22: വിചാരണാക്കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ദേശീയമാധ്യമങ്ങള്‍ക്കു ഡല്‍ഹി െഹെക്കോടതിയുടെ അനുമതി.
* ജൂെലെ 05: പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിചാരണ ജെ.ജെ.ബി. പൂര്‍ത്തിയാക്കി. കേസ് വിധി പറയാന്‍ ജൂെലെ 11-ലേക്കു മാറ്റി.
* ജൂെലെ 08: പ്രോസിക്യൂഷന് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തല്‍ അതിവേഗക്കോടതിയില്‍ പൂര്‍ത്തിയായി.
* ജൂെലെ 11: കൂട്ടബലാത്സംഗത്തിനു തൊട്ടുമുമ്പ്, ഡിസംബര്‍ 16-നു രാത്രി ഒരു മരപ്പണിക്കാരനെ തടഞ്ഞുനിര്‍ത്തി കൊള്ളയടിച്ച കേസിലും പ്രായപൂര്‍ത്തിയാകാത്ത പ്രതി കുറ്റക്കാരനെന്നു ജെ.ജെ.ബി. കണ്ടെത്തി.
* വിചാരണാനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മൂന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ക്കു ഡല്‍ഹി െഹെക്കോടതിയുടെ അനുമതി.
* ഓഗസ്റ്റ് 22: കേസിലെ നാല് പ്രതികള്‍ക്കെതിരേ വിചാരണാക്കോടതി അന്തിമവാദം കേള്‍ക്കാനാരംഭിച്ചു.
* ഓഗസ്റ്റ് 31: കൂട്ടബലാത്സംഗം, കൊലപാതകക്കേസുകളില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കു ജെ.ജെ.ബി. പരമാവധിശിക്ഷയായ മൂന്നുവര്‍ഷം ജുവെനെല്‍ ഹോം വാസം വിധിച്ചു.
* സെപ്റ്റംബര്‍ 03: അതിവേഗക്കോടതിയില്‍ വിചാരണ പൂര്‍ത്തിയായ കേസ് വിധി പറയാന്‍ മാറ്റി.
* സെപ്റ്റംബര്‍ 10: മുകേഷ്, വിനയ്, അക്ഷയ്, പവന് എന്നീ പ്രതികള്‍ കുറ്റക്കാരെന്നു കോടതി വിധിച്ചു.
* സെപ്റ്റംബര്‍ 13: നാല് പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചു.
* സെപ്റ്റംബര്‍ 23: വിചാരണാക്കോടതിയുടെ വധശിക്ഷാവിധിയില്‍ ഡല്‍ഹി െഹെക്കോടതി വാദം കേള്‍ക്കാനാരംഭിച്ചു.
* 2014 ജനുവരി 03: പ്രതികളുടെ അപ്പീല്‍ െഹെക്കോടതി വിധി പറയാന്‍ മാറ്റി.
* മാര്‍ച്ച് 13: പ്രതികളുടെ വധശിക്ഷ െഹെക്കോടതി ശരിവച്ചു.
* മാര്‍ച്ച് 15: മുകേഷിന്റെയും പവന്റെയും അപ്പീല്‍ പരിഗണിച്ച സുപ്രീം കോടതി, വധശിക്ഷ നടപ്പാക്കുന്നതു സ്റ്റേ ചെയ്തു. പിന്നീട് മറ്റു രണ്ട് പ്രതികളുടെയും ശിക്ഷയ്ക്കു സ്റ്റേ.
* ഏപ്രില്‍ 15: ഇരയുടെ മരണമൊഴി ഹാജരാക്കാന്‍ പോലീസിനു സുപ്രീം കോടതി നിര്‍ദേശം.
* 2017 ഫെബ്രുവരി 03: വധശിക്ഷ വിധിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ചു പുതുതായി വാദം കേള്‍ക്കുമെന്നു സുപ്രീം കോടതി.
* മാര്‍ച്ച് 27: അപ്പീലുകള്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി.
* മേയ് 05: വധശിക്ഷ ശരിവച്ച് സുപ്രീം കോടതി. ''ആഘാതങ്ങളുടെ സുനാമി'' തീര്‍ത്ത കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നും വിലയിരുത്തല്‍.
* നവംബര്‍ 08: വധശിക്ഷ ശരിവച്ച സുപ്രീം കോടതി വിധിക്കെതിരേ പ്രതി മുകേഷ് സിങ് പുനഃപരിശോധനാഹര്‍ജി സമര്‍പ്പിച്ചു.
* ഡിസംബര്‍ 12: സുപ്രീം കോടതിയില്‍ മുകേഷിന്റെ അപ്പീലിനെ എതിര്‍ത്ത് ഡല്‍ഹി പോലീസ്.
* ഡിസംബര്‍ 15: വിനയ് ശര്‍മയും പവന്‍കുമാറും പുനഃപരിശോധനാഹര്‍ജി നല്കി.
* 2018 മേയ് 04: വിനയ് ശര്‍മയുടെയും പവന്റെയും പുനഃപരിശോധനാഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി.
* ജൂെലെ 09: മൂന്നു പ്രതികളുടെയും പുനഃപരിശോധനാഹര്‍ജി തള്ളി.
* 2019 ഫെബ്രുവരി: പ്രതികളുടെ മരണ വാറന്റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ഇരയുടെ മാതാപിതാക്കള്‍ ഡല്‍ഹി കോടതിയില്‍.
* ഡിസംബര്‍ 10: വധശിക്ഷയ്ക്കെതിരേ പ്രതി അക്ഷയ് സുപ്രീം കോടതിയില്‍ പുനഃപരിശോധനാഹര്‍ജി നല്കി.
* ഡിസംബര്‍ 13: പ്രതിയുടെ ഹര്‍ജിക്കെതിരേ ഇരയുടെ മാതാവ് സുപ്രീം കോടതിയില്‍.
* ഡിസംബര്‍ 18: അക്ഷയ് കുമാറിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി.
* മരണ വാറന്റ് പുറപ്പെടുവിക്കണമെന്നു ഡല്‍ഹി സര്‍ക്കാര്‍.
* ശേഷിക്കുന്ന നിയമമാര്‍ഗങ്ങള്‍ ലഭ്യമാക്കുന്നതു സംബന്ധിച്ചു പ്രതികള്‍ക്കു നോട്ടീസ് നല്കാന് തിഹാര്‍ ജയില്‍ അധികൃതര്‍ക്കു ഡല്‍ഹി കോടതിയുടെ നോട്ടീസ്.
* ഡിസംബര്‍ 19: കുറ്റകൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന പവന്‍കുമാറിന്റെ അവകാശവാദം ഡല്‍ഹി െഹെക്കോടതി തള്ളി.
* 2020 ജനുവരി 06: കേസിലെ ഏകസാക്ഷിക്കെതിരേ എഫ്.ഐ.ആര്. ആവശ്യപ്പെട്ട് പവന്‍കുമാറിന്റെ പിതാവ് സമര്‍പ്പിച്ച പരാതി ഡല്‍ഹി കോടതി തള്ളി.
* ജനുവരി 07: ജനുവരി 22-നു രാവിലെ ഏഴിനു തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കാന്‍ ഡല്‍ഹി കോടതിയുടെ ഉത്തരവ്.
* ജനുവരി 14: വിനയ് ശര്‍മയുടെയും മുകേഷിന്റെയും തിരുത്തല്ഹര്ജികള് സുപ്രീം കോടതി നിരസിച്ചു.
* ജനുവരി 17: മുകേഷിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി.
* ഫെബ്രുവരി ഒന്നിനു രാവിലെ ആറിനു വധശിക്ഷ നടപ്പാക്കാന്‍ വിചാരണാക്കോടതി ഉത്തരവ്.
* ജനുവരി 25: ദയാഹര്‍ജി തള്ളിയതിനെതിരേ മുകേഷ് സുപ്രീം കോടതിയില്‍.
* ജനുവരി 28: വാദം കേട്ട സുപ്രീം കോടതി വിധി പറയുന്നതു മാറ്റിവച്ചു.
* ജനുവരി 29: സുപ്രീം കോടതിയില്‍ അക്ഷയ് കുമാറിന്റെ തിരുത്തല്‍ഹര്‍ജി. ദയാഹര്‍ജി തള്ളിയതിനെതിരായ മുകേഷിന്റെ ഹര്‍ജി തള്ളി.
* ജനുവരി 30: അക്ഷയ് കുമാറിന്റെ തിരുത്തല്‍ഹര്‍ജി സുപ്രീം കോടതി തള്ളി.
* ജനുവരി 31: പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദം തള്ളിയതിനെതിരേ പവന് സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജി സുപ്രീം കോടതി നിരസിച്ചു.
* മറ്റൊരു ഉത്തരവുവരെ വധശിക്ഷ നടപ്പാക്കുന്നതു ഡല്‍ഹി കോടതി നീട്ടിവച്ചു.
* ഫെബ്രുവരി 01: വിചാരണാക്കോടതി ഉത്തരവിനെതിരേ കേന്ദ്രസര്‍ക്കാര്‍ െഹെക്കോടതിയില്‍. നിയമവഴികള്‍ അടഞ്ഞ പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യം.
* ഫെബ്രുവരി 02: കേന്ദ്രത്തിന്റെ ഹര്‍ജി െഹെക്കോടതി വിധി പറയാന്‍ മാറ്റി.
* ഫെബ്രുവരി 05: നാല് പ്രതികളെയും ഒന്നിച്ചേ തൂക്കിലേറ്റാവൂ എന്നു വ്യക്തമാക്കി, കേന്ദ്രത്തിന്റെ ഹര്‍ജി െഹെക്കോടതി തള്ളി. പ്രതികള്‍ക്കു സാധ്യമായ എല്ലാ നിയമമാര്‍ഗവും തേടാന്‍ ഒരാഴ്ച സാവകാശം.
* മാര്‍ച്ച് 06: പ്രതികള്‍ക്കു മൂന്നാമത്തെ മരണ വാറന്റ്. 22-നു രാവിലെ 5.30-നു വധശിക്ഷ നടപ്പാക്കാന്‍ വിചാരണാക്കോടതി ഉത്തരവ്.
* മാര്‍ച്ച് 17: തിഹാര്‍ ജയിലില്‍ ആരാച്ചാര്‍ ഡമ്മി പരീക്ഷണം നടത്തി.
മാര്‍ച്ച് 20 : പ്രതികളെ തൂക്കിലേറ്റി






