
തിരുവനന്തപുരം: കോവിഡ് സാമൂഹികവ്യാപനമെന്ന ഭീഷണി മുന്‍നിര്‍ത്തി കേന്ദ്ര ബോര്‍ഡുകള്‍ സ്കൂള്‍ പരീക്ഷകള്‍ മാറ്റിവച്ചിട്ടും കേരളത്തിനു കുലുക്കമില്ല. പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന യു.ജി.സി. നിര്‍ദേശം അവഗണിച്ച് സംസ്ഥാനത്തെ സര്‍വകലാശാലകളും മുന്നോട്ട്. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പരീക്ഷകള്‍ നടത്താനാണു തീരുമാനം.
രോഗപ്പകര്‍ച്ചയ്ക്കുള്ള സാധ്യത തടയാന്‍ ലക്ഷ്യമിട്ട് സി.ബി.എസ്.ഇയും ഐ.സി.എസ്.ഇയും വിദേശത്തുള്ള സെന്ററുകളിലടക്കം പത്ത്, 12 €ാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവച്ചിരിക്കുകയാണ്. എന്നാല്‍ സംസ്ഥാനത്ത് എട്ട്, ഒന്‍പത്, എസ്.എസ്.എല്‍,സി, പ്ലസ്വണ്, പ്ലസ്ടു, വി.എച്ച്എസ്.ഇ. പരീക്ഷകള്‍ മുന്‍നിശ്ചയ പ്രകാരം നടത്തുകയാണ്.
കോവിഡിന്റെ സാമൂഹിക വ്യാപനത്തിനു സാധ്യതയുള്ള അടുത്ത രണ്ട് ആഴ്ച നിര്‍ണായകമാണെന്നും കൂട്ടംചേരലുകള്‍ കഴിവതും ഒഴിവാക്കണമെന്നും വിദഗ്ധരടക്കം മുന്നറിയിപ്പ് നല്‍കിയിട്ടും സംസ്ഥാന നിയന്ത്രണത്തിലുള്ള പരീക്ഷകള്‍ മാറ്റാന്‍ തയാറാകാത്തതില്‍ കുട്ടികളും രക്ഷിതാക്കളും ആശങ്കപ്പെടുന്നു.
എട്ട്, ഒന്‍പത് €ാസുകാര്ക്ക് 20, 27, 30 തീയതികളിലാണ് ഇനി പരീക്ഷയുള്ളത്. ഈ €ാസുകളിലെ പരീക്ഷയ്ക്ക് ഒരു ബെഞ്ചില്‍ നാലു വിദ്യാര്‍ഥികള്‍ വരെയുണ്ടാകും. ഇനി 23, 24, 26 തീയതികളിലാണ് എസ്.എസ്.എല്‍.സി. പരീക്ഷകള്‍. ഹയര്‍സെക്കന്‍ഡറിക്ക് 23, 24 ,25, 26 തീയതികളില്‍ പരീക്ഷയുണ്ട്.
സര്‍വകലാശാലാ പരീക്ഷകള്‍ ഈ മാസം അവസാനം വരെയുണ്ട്. ഏപ്രില്‍ 25-നു ഫലം പ്രഖ്യാപിച്ച് ജൂണില്‍ അടുത്ത പ്രവേശനം പൂര്‍ത്തിയാക്കാനാണു കോവിഡ് ഭീതിക്കിടയിലും സര്‍വകലാശാലകളുടെ വ്യഗ്രത. ഫലപ്രഖ്യാപനം സെപ്റ്റംബറിലായതിനാല് വിദ്യാര്‍ഥികള്‍ക്കു കേരളത്തിനു പുറത്തു പഠിക്കാന്‍ പ്രയാസമുണ്ടാകുന്നു എന്ന ആക്ഷേപം കണക്കിലെടുത്താണു സര്‍വകലാശാലകള്‍ പരീക്ഷ നേരത്തേയാക്കിയത്. ഇതു മാറ്റമില്ലാതെ നടത്തും. കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പരീക്ഷ നടത്താനുള്ള തീരുമാനം യു.ജി.സിയെ അറിയിക്കും. കാലിക്കറ്റ് സര്‍വകലാശാല കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകള്‍ മാറ്റി.
മാര്‍ച്ച് 31-നു ശേഷമേ ഇനി പരീക്ഷ നടത്താവൂ എന്നും മൂല്യനിര്‍ണയ ക്യാമ്പുകളും പുനഃക്രമീകരിക്കണമെന്നുമാണു യു.ജി.സി. നിര്‍ദേശം. ഇക്കാര്യത്തില്‍ ഇലക്ട്രോണിക് മാര്‍ഗങ്ങളിലൂടെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൃത്യമായ വിവരം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.






