ജനതാ കര്‍ഫ്യൂ പ്രമാണിച്ച് ബിവറേജസ് ഔട്ട് ലെറ്റുകള്‍ക്കും ബാറുകള്‍ക്കും അവധിയായതിനാല്‍ ഇന്നലെ ഉണ്ടായത് വന്‍ തിരക്ക്. കൈകഴുകാനുള്ള സംവിധാനവും സാനിറ്റൈസറും ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ ഒരുക്കിയെങ്കിലും തിരക്ക് കൂടിയതോടെ ഇത് പലയിടത്തും പാളി. വൃത്തി ഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ച ആറ്റിങ്ങല്‍ ഔട്ട്ലെറ്റ് മുന്‍സിപ്പല്‍ ചെയര്മാന് ഇടപെട്ട് പൂട്ടിച്ചു.
കോവിഡ് 19 ജാഗ്രത തുടങ്ങിയപ്പോള്‍ തന്നെ ഔട്ട്ലെറ്റുകളും ബാറുകളും പൂട്ടണമെന്ന ആവശ്യം പ്രതിപക്ഷവും ഐ.എം.എ യും ആവശ്യപ്പെട്ടെങ്കിലും വേണ്ടെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ജനതാ കര്‍ഫ്യൂവില്‍ സഹകരിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ചാണ് ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ തലേദിവസം തന്നെ വാങ്ങിവെയ്ക്കാന്‍ കൂട്ടത്തോടെ എത്തിയതാണ് പലയിടത്തും തിരക്ക് കൂടാന്‍ കാരണം.
അതിനിടെ മാനദണ്ഢങ്ങള്‍ പാലിക്കാതെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ച ആറ്റിങ്ങലിലെ ബവ്റിജസ് ഔട്ട്ലെറ്റ് നഗരസഭ പൂട്ടിച്ചു. പൂട്ടാന്‍ ബവ്കോ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചതോടെ ചെയര്മാന് അടക്കമുള്ളവര്‍ എത്തിയാണ് ഔട്ട്ലെറ്റ് പൂട്ടിയത്.

Comments