
സുസുക്കി സ്വിഫ്റ്റ് സ്പോട്ട് ഇന്ത്യയിൽ ഇതുവരെ എത്തിയിട്ടില്ല. എന്നാൽ, ആഗോള വിപണിയിൽ ഇപ്പോൾ ഹൈബ്രിഡ് കരുത്തിലുള്ള സ്വിഫ്റ്റ് സ്പോട്ട് അവതരിച്ചിരിക്കുകയാണ്. മികച്ച ഇന്ധനക്ഷമതയും കുറഞ്ഞ മലിനീകരണവുമാണ് പുതിയ സ്പോട്ടിന്റെ പ്രത്യേകത.
സ്പോട്ട് ഹൈബ്രിഡിന് കരുത്തേകുന്നത് 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനൊപ്പം 48 വോര്‍ട്ട് സ്റ്റാര്‍ട്ടര്‍ ജനറേറ്ററും ലിഥിയം അയേണ്‍ ബാറ്ററിപാക്കുമാണ്. 127 ബിഎച്ച്പി പവറും 234 എന്‍എം ടോര്‍ക്കുമേകും. 210 കിലോമീറ്ററാണ് സ്പോട്ടിന്റെ പരമാവധി വേഗത. ഈ വാഹനം 9.1 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മുന്‍ മോഡലില്‍ നിന്ന് ആറ് ശതമാനം അധിക മൈലേജാണ് പുതിയ സ്പോട്ടിലുള്ളത്. 21.2 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്തിട്ടുള്ളത്.
ഒരു കിലോമീറ്ററില്‍ 127 ഗ്രാം കാര്‍ബണ്‍ എമിഷനാണ് ഈ വാഹനം ഉണ്ടാക്കുന്നതെന്ന് WLTO സര്‍ട്ടിഫൈ ചെയ്തിട്ടുണ്ട്. മാരുതിയുടെ സ്വന്തം ഹെര്‍ടെക്ട് പ്ലാറ്റ്ഫോമിലാണ് സ്വിഫ്റ്റ് സ്പോട്ട് ഒരുങ്ങിയിട്ടുള്ളത്. ഈ വര്‍ഷം ഒടുവിലോടെ സ്വിഫ്റ്റ് സ്പോട്ടിനെ ഇന്ത്യയിലേക്ക് പരിഗണിക്കുന്നുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്. ഹൈബ്രിഡ് കരുത്തിലെത്തുന്ന സ്വിഫ്റ്റ് സ്പോട്ടിന്റെ വില സുസുക്കി വെളിപ്പെടുത്തിയിട്ടില്ല. ഇത് ഏപ്രില്‍ മാസത്തില്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.






