
ന്യൂഡല്‍ഹി: കാബൂളില്‍ സിഖ് ഗുരുദ്വാര ആക്രമിച്ച് 27 പേരെ വകവരുത്തിയ ചാവേറുകളിലൊരാള്‍ മലയാളിയെന്നു സംശയം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) പുറത്തുവിട്ട മൂന്നു ചാവേറുകളുടെ ചിത്രങ്ങളിലൊന്ന് കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ടെന്നു കരുതുന്ന കാസര്‍ഗോഡ്, തൃക്കരിപ്പുര്‍ സ്വദേശിയുടേത്.
തീവ്ര ഇസ്ലാമിക നിലപാടുകളില്‍ ആകൃഷ്ടനായി വര്‍ഷങ്ങള്‍ക്കുമുമ്പ് ഐ.എസില്‍ ചേരാന്‍ കേരളംവിട്ട മുഹമ്മദ് മുഹ്സിനാ (21)ണ് ഗുരുദ്വാര ആക്രമണത്തില്‍ പങ്കെടുത്തതെന്നാണു ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ആശയപ്രചാരണാര്ഥം ഐ.എസ്. പുറത്തിറക്കുന്ന ''അല്‍ നാബാ'' മാസികയിലാണു മൂന്നു ചാവേറുകളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. ''അബു ഖാലിദ് അല്‍-ഹിന്ദി'' യെന്ന അടിക്കുറിപ്പിലുള്ള ചിത്രത്തിലെ വ്യക്തി മുഹമ്മദ് മുഹ്സിനാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
െടെപ്പ്-56 ആധുനിക തോക്ക് െകെയിലേന്തി ഐ.എസ്. സല്യൂട്ട് നടത്തുന്നതാണു ചിത്രം. കഴിഞ്ഞ 26-നാണു മാസിക പുറത്തിറങ്ങിയത്. ഐ.എസില്‍ ചേരാന്‍ ലക്ഷ്യമിട്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തില്‍നിന്നു കടന്ന സംഘത്തില്‍പ്പെട്ടയാളാണ് മുഹമ്മദ് മുഹ്സിനെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. കാസര്‍ഗോഡ്, തൃക്കരിപ്പൂരില്‍നിന്നുള്ള എന്‍ജിനീയറിങ് വിദ്യാര്‍ഥികൂടിയായ ഇയാള്‍ക്കെതിരേ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ജൂണ്‍ 18 ന് അഫ്ഗാനിസ്ഥാനില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിനു ലഭിച്ചിരുന്ന വിവരം.
കഴിഞ്ഞ ബുധനാഴ്ചയാണ് കാബൂളിലെ ഹര് റായ് സാഹിബ് ഗുരുദ്വാരയില്‍ ഭീകരാക്രമണം അരങ്ങേറിയത്. ഗുരുദ്വാരയിലേക്ക് ഇരച്ചുകയറിയ ആയുധധാരികള്‍ തലങ്ങും വിലങ്ങും വെടിയുതിര്‍ത്തും ഗ്രനേഡ് പ്രയോഗിച്ചും ആരാധനയ്ക്കെത്തിയവരെ ബന്ദികളാക്കുകയായിരുന്നു. സംഭവത്തില്‍ 27 പേര് കൊല്ലപ്പെട്ടു. വിവരം അറിഞ്ഞെത്തിയ സുരക്ഷാ െസെനികര്‍ മൂന്നുപേരെയും വധിച്ച് എണ്‍പതോളം ബന്ദികളെ മോചിപ്പിച്ചു.






