ലഖ്നൗ: ലോകമെങ്ങും ജനം കൊറോണ വൈറസ് ഭീതിയില്‍ കഴിയുകയാണ്. ഈ പരിഭ്രാന്തിയുടെ കാലത്തും മതമൈത്രിയും മനുഷ്യത്വവും കാണിച്ച് തരികയാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള യുവാക്കള്‍.
ബുലന്ദ്ഷഹറില്‍ അര്‍ബുദ രോഗത്തെ തുടര്‍ന്ന് മരിച്ച ഹിന്ദുവായ ആളുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ എത്താതിരുന്നതോടെ പ്രദേശത്തെ മുസ്ലീം യുവാക്കള്‍ രംഗത്തെത്തുകയും ഹൈന്ദവ രീതിയില്‍ രാമനാമം ഉള്‍പ്പെടെ ചൊല്ലി സംസ്കാര ചടങ്ങുകള്‍ നടത്തുകയുമായിരുന്നു.
ബുലന്ദ്ഷഹറിലെ ആനന്ദ് വിഹാറിലെ രവിശങ്കര്‍ എന്നയാളാണ് അര്‍ബുദം ബാധിച്ച് ശനിയാഴ് മരിച്ചത്. കൊറോണ വൈറസ് ഭീതി മൂലം ഇളയ മനൊനൊഴികെ മറ്റ് ബന്ധുക്കള്‍ സ്ഥലത്ത് എത്തിയില്ല. ഇതോടെ എന്ത് ചെയ്യണമെന്ന അറിയാതെ ഇളയമകന് ബുദ്ധിമുട്ടി നില്‍ക്കുമ്പോഴാണ് പ്രദേശവാസികളായ മുസ്ലീങ്ങള്‍ മുന്നോട്ട് വന്നത്. ഇവര്‍ മൃതദേഹം ചുമലില്‍ ഏറ്റി രാമനാമം ജപിച്ച് സംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. വര്‍ഗീയ ഏറ്റുമുട്ടലുകളുടെ പേരില്‍ ഇടംപിടിച്ചിട്ടുള്ള ബുലന്ദ്ഷഹറില്‍ നിന്നാണ് ഈ കാഴ്ചയെന്നതും ശ്രദ്ധേയമാണ്.

Comments