
ബജാജ് ഓട്ടോ ലിമിറ്റഡ് ഭാരത് സ്റ്റേജ് VI (ബിഎസ് VI) എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന 2020 ബജാജ് പൾസർ 180 F അവതരിപ്പിച്ചു. റിപ്പോർട്ട് പ്രകാരം ബിഎസ് IV മോഡലിനെ അപേക്ഷിച്ച് ബിഎസ് VI പൾസർ 180 F -ന് 11,000 രൂപ വില വർദ്ധനവ് ലഭിക്കുന്നു. നിലവിൽ വാഹനത്തിന 1,07,827 രൂപയാണ് എക്സ്-ഷോറൂം വില.
ബജാജ് പൾസർ 180 -യുടെ 178.6 സിസി എഞ്ചിൻ ഇപ്പോൾ മുമ്പത്തെ മോഡലിലെ കാർബ്യൂറേറ്ററിന് പകരം ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. എന്നാൽ, ബൈക്കിന്റെ പവർ, ടോർക്ക് ഔട്ട്പുട്ടുകൾ അതേപടി നിലനിൽക്കുന്നുണ്ട്. എഞ്ചിൻ 8,500 rpm -ൽ 16.8 bhp പരമാവധി കരുത്തും 6,500 rpm -ൽ 14.52 Nm ടോർക്കും ഉത്പാദിപ്പികുന്നു. 180 F -ന്റെ മൂത്ത സഹോദരനായ പൾസർ 220 F -ന്റെ ബിഎസ് VI പതിപ്പും ബജാജ് പുറത്തിറക്കിയിട്ടുണ്ട്.
220 മോഡലിന്റെ ഇപ്പോഴത്തെ എക്സ്-ഷോറൂം വില 1,17,286 രൂപയാണ്. ബിഎസ് IV മോഡലിനെക്കാൾ 9,000 രൂപയുടെ വർദ്ധനവ് പുതിയ മോഡലിന് ലഭിച്ചിട്ടുണ്ട്. 220 സിസി എഞ്ചിൻ, 8,500 rpm -ൽ 20.12 bhp കരുത്തും 7,000 rpm -ൽ 18.55 Nm ടോർക്കും സൃഷ്ടിക്കുന്നു.






