
ചെന്നൈ : ഇന്ത്യയില്‍ നിന്നും മലേഷ്യയിലേക്ക് ഒളിച്ചു കടക്കാന്‍ ശ്രമിച്ച നിസാമുദ്ദീന്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 10 മലേഷ്യക്കാരെ ചെന്നൈ വിമാനത്താവളത്തില്‍ നിന്നും പിടികൂടി. ദുരിതാശ്വാസ വസ്തുക്കള്‍ക്കായി ഇന്ത്യയില്‍ നിന്നും മലേഷ്യയിലേക്ക് പോകുന്ന വിമാനത്തില്‍ നാട്ടിലേക്ക് കടക്കാനായിരുന്നു പദ്ധതി. ഇന്ത്യയില്‍ ദിവസങ്ങളോളം തങ്ങി പ്രാദേശിക മേഖലകളില്‍ പ്രാര്‍ത്ഥനാ ചടങ്ങുകളും മറ്റും നടത്തിയ ഇവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കണ്ണില്‍ പെടാതെ മുങ്ങി നടന്നവരാണ്. ഇവരെ ക്വാറന്റൈനിലേക്ക് വിട്ടിട്ടുണ്ട്.
നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയെത്തിയ ഇവര്‍ തെങ്കാശിയിലാണ് ഒളിവില്‍ പാര്‍ത്തിരുന്നത്. നിസാമുദ്ദീനില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗമാണ് ഇവര്‍ തെങ്കാശിയില്‍ എത്തിയത്. അതേസമയം ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണത്തില്‍ പെടാതെ ഒളിച്ചു നടക്കുകയായിരുന്നു ഇവര്‍. ഇതിനിടയിലാണ് സാധനങ്ങളുമായി വരുന്ന വിമാനത്തില്‍ മുങ്ങാന്‍ പദ്ധതിയിട്ടത്. അതേസമയം വിസാ ചട്ട ലംഘനം സംബന്ധിച്ച് ഇവരുടെ വിവരം നേരത്തേ തന്നെ ഇമിഗ്രേഷന്‍ വിഭാഗത്തിന് നല്‍കിയിരുന്നതിനാലാണ് ഇവരെ പിടികൂടാനായത്. ഇവരെ ക്വാറന്റൈനിലേക്ക് അയച്ചു
നിസാമുദ്ദീനില്‍ നിന്നും തമിഴ്നാട്ടില്‍ എത്തിയ ഇവര്‍ പ്രാദേശത്തെ വീടുകളില്‍ പ്രാര്‍ത്ഥനായോഗങ്ങള്‍ നടത്തുകയും ഇവിടെയെല്ലാം ആളെ വിളിച്ചു കൂട്ടുകയും ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പള്ളികള്‍ കേന്ദ്രീകരിച്ചും പ്രാദേശിക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടത്തിയിരുന്നു. ഒളിവില്‍ പോയിരുന്നതിനാല്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പൂര്‍ണ്ണമായ വിവരം തയ്യാറാക്കാനായിട്ടില്ല. തബ് ലീഗില്‍ പങ്കെടുത്തവര്‍ പലരും സഹകരിക്കാത്തത് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് നല്കുന്നത്്. അതേസമയം പോലീസ് ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്. തെങ്കാശിയില്‍ പ്രാര്‍ത്ഥനായോഗം നടത്താന്‍ കുട്ടം കൂടിയ 300 പേരെ പോലീസ് അടിച്ചോടിച്ചിരുന്നു.






