
വൺപ്ലസിന്റെ 8 സീരിസ് ഏപ്രിൽ പതിനാലിനെത്തുമെന്ന് റിപ്പോർട്ട്. ഏപ്രിൽ 16 നാണ് വൺപ്ലസ് 8 ഫോണിന്റെ ലോഞ്ച് നടക്കുക. ഇന്ത്യയടക്കമുള്ള ആഗോള വിപണിയിൽ ഓൺലൈൻ ഇവന്റിലൂടെയാണ് ഫോണിന്റെ ലോഞ്ച് നടക്കുക എന്നാണ് സൂചന. വൺപ്ലസ് 8 സീരിസിന്റെ സെയിൽ ഏപ്രിൽ 17 ന് പത്ത് മണി മുതൽ ആരംഭിക്കും.
ആഗോള തലത്തിൽ ഏപ്രിൽ 30 മുതലാണ് വൺപ്ലസ് 8 സീരിസിന്റെ വില്പന ആരംഭിക്കുക. ചൈനയിൽ ഫോണിനായുള്ള റിസർവേഷൻ ജിങ്ടോൾ മാൾ, ടിമാൾ എന്നിവയിലൂടെ ആരംഭിച്ചുകഴിഞ്ഞു. വൺപ്ലസ് 8 പതിപ്പ്, വൺപ്ലസ് 8 പ്രൊ എന്നീ ഫോണുകളാണ് വൺപ്ലസ് 8 സീരിസിലുണ്ടാവുക. ഇതിൽ വൺപ്ലസ് 8 പ്രൊ വയർലസ് ചാർജിങ് സപ്പോർട്ടോട് കൂടിയാണ് വരുന്നത്.
6.78 ഇഞ്ച് ക്യുഎച്ച്ഡി + സൂപ്പർ ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ ആണ് വൺപ്ലസ് 8 പ്രോയിൽ. രണ്ട് 48 മെഗാപിക്സൽ സെൻസറുകളും 8 മെഗാപിക്സൽ സെൻസറും ആണ് പിൻക്യാമറ സംവിധാനത്തിലുണ്ടാവുക, മുൻവശത്ത് 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഉണ്ട്. 120 ഹെർട്സ് ആയിരിക്കും റീഫ്രഷ് റേറ്റ്. 12 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമായി പെയർ ചെയ്ത ക്വാൽകോം സ്നാപ്ഡ്രാഗൺ 865 SoC ആണ് ഹാൻഡ്സെറ്റിന് കരുത്ത് പകരുക.
6.55 ഇഞ്ച് എഫ്എച്ച്ഡി + ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ വൺപ്ലസ് 8ന് ലഭിക്കും. 90 ഹെർട്സ് വരെ റീഫ്രഷ് റേറ്റ്, സ്നാപ്ഡ്രാഗൺ 865 SoC, 12 ജിബി വരെ റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവ ചില ഫീച്ചറുകളാണ്. ട്രിപ്പിൾ പിൻക്യാമറകൾ (48 മെഗാപിക്സൽ, 16 മെഗാപിക്സൽ, 2 മെഗാപിക്സലും) സെൽഫി ക്യാമറ 16 മെഗാപിക്സൽ ആയിരിക്കും.






