
എൽജി സ്റ്റൈൽ 3 എന്ന പേരിൽ പുതിയ സ്മാർട്ഫോൺ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എൽജി. QHD+ ഒലെഡ് ഡിസ്പ്ലേ ആണ് ഫോണിനുള്ളത്. 48-മെഗാപിക്സൽ പ്രധാന ക്യാമറയാണ് ഹാൻഡ്സെറ്റിന്റെ പിൻവശത്തുള്ളത്.ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 845 SoC പ്രോസസറിൽ പ്രവർത്തിക്കുന്ന സബ്-പ്രീമിയം സ്മാർട്ഫോൺ ആയിരിക്കും എൽജി സ്റ്റൈൽ 3.
ഫോണിന്റെ ആഗോളതലത്തിലുള്ള ലോഞ്ചിനെക്കുറിച്ചും പ്രഖ്യാപനങ്ങൾ നടന്നിട്ടില്ല. ജപ്പാനിൽ NTT ഡോകോമോയിലാണ് ഹാൻഡ്സെറ്റ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഫോണിന്റെ വിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. 6.1-ഇഞ്ചുള്ള QHD+ റസല്യൂഷൻ (1440x3120 പിക്സൽ) ഒലെഡ് ഫുൾവിഷൻ ഡിസ്പ്ലേ ആണ് ഹാൻഡ്സെറ്റിനുള്ളത്. 19.5:9 ആണ് ആസ്പെക്ട് അനുപാതം.
4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 845 SoC പ്രോസസറാണ് ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്റ്റൈൽ 3 സ്മാർട്ഫോണിന് കരുത്തുപകരുന്നത്. ഒരു മൈക്രോഎസ്ഡി കാർഡിന്റെ സഹായത്തോടെ ഈ സ്റ്റോറേജ് 512 ജിബി വരെ വർധിപ്പിക്കാനും സാധിക്കും. ഗൂഗിൾ അസിസ്റ്റന്റ് ബട്ടണും ഫോണിലുണ്ട്. പൊടിയേയും വെള്ളത്തെയും പ്രതിരോധിക്കുന്ന IP68 റേറ്റിംഗ് ഉള്ള ഹാൻഡ്സെറ്റാണ് സ്റ്റൈൽ 3.






