തിരുവനന്തപുരം: ബിനാമി സ്വത്ത് കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. ക്രൈംബ്രാഞ്ച് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത ശേഷ േകേസ് വിജിലന്‍സിന് കൈമാറണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി.
തമിഴ്നാട്ടിലെ ബിനാമി സ്വത്ത് ഇടപാടില്‍ ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ജേക്കബ് തോമസ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന തന്‍െ്റ പുസ്തകത്തില്‍ തമിഴ്നാട്ടിലെ സ്വത്തുക്കളെക്കുറിച്ച് ജേക്കബ് തോമസ് വെളിപ്പെടുത്തിയിരുന്നു.
മെയ് 31ന് വിരമിക്കാനിരിക്കെയാണ് ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ അന്വേഷണാനുമതി നല്‍കിയിരിക്കുന്നത്. ജേക്കബ് തോമസിനെതിരെ നാളെ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യും.
അനുമതിയില്ലാതെ പുസ്തകം എഴുതിയതിനും തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതിലെ അഴിമതി ആരോപണത്തിലും ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച്, വിജിലന്‍സ് അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. ഒന്നര വര്‍ഷത്തെ സസ്പെന്ഷന് ശേഷം കോടതി ഉത്തരവിന്െ്റ പിന്‍ബലത്തില്‍ അടുത്തിടെയാണ് ജേക്കബ് തോമസ് സര്‍വീസില്‍ തിരികെയെത്തിയത്.






