
ഗോവ: ഗോവയിലെ അധ്യാപകന് ദിവ്യദര്‍ശനം, കൊറോണ മരുന്നുകൂട്ടുകള്‍ സ്വപ്നത്തില്‍ കിട്ടിയെന്ന് അധ്യാപകന്. ഇത് ആയുഷ് മന്ത്രാലയത്തെ അറിയിച്ചതിനെ തുടര്‍ന്ന് ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാന്‍ ഒരുങ്ങുകയാണ് മന്ത്രാലയം. ഔട്ടലുക്ക് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 55 കാരനായ ഇയാള്‍ കഴിഞ്ഞ വെള്ളിയാഴ്ച കണ്ട സ്വപ്നമാണ് ഇത്. 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗജാനന്‍ മഹാരാജ് എന്ന ആള്‍ദൈവം തന്റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് മരുന്നുകൂട്ട് പറഞ്ഞുകൊടുത്തു എന്നാണ് അധ്യാപകന്റെ വാദം. ഇത് കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപദ് നായികിനെ വിളിച്ചറിയിച്ചു. തുടര്‍ന്ന് മന്ത്രി ഇയാളെ നേരില്‍ കണ്ടു.
അധ്യാപകന് പറഞ്ഞ പ്രകാരമുള്ള കൂട്ടുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് മന്ത്രി പറഞ്ഞു. ശ്രീപദ് നായികിന്റെ ലോക്സഭാ മണ്ഡലത്തിലാണ് ഈ ഗ്രാമം. ബ്രിട്ടണിലെ ചാള്‍സ് രാജകുമാരന്റെ കോവിഡ് ആയുര്‍വേദത്തിലൂടെ ഭേദമായെന്ന് പറഞ്ഞതും നായികാണ്. ഇത് തെറ്റാണെന്ന് പിന്നീട് തെളിയുകയും ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെയും ഗായിക കനിഹ കപൂറിന്റെയും രോഗം ഉടന്‍ മാറുമെന്നും ദിവ്യദര്‍ശനം ലഭിച്ചുവെന്നാണ് അധ്യാപകന്റെ വാദം.
'നാരങ്ങയും ഇഞ്ചിയും പിഴിഞ്ഞെടുത്ത് വെളുത്തുള്ളി പേസ്റ്റ് അതില്‍ ചേര്‍ത്ത് ഇതിലേക്ക് കയ്പ്പക്കയും പിഴിഞ്ഞൊഴിച്ച് കഴിക്കണമെന്നാണത്രേ ദിവ്യദര്‍ശനം. ഫലമോ മൂന്നാം ദിവസം മുതല്‍ ഫലം കണ്ടു തുടങ്ങും. ആറാം ദിവസം രോഗം മാറും. ' അധ്യാപകന് പറഞ്ഞു.






