
ഗ്രീവ്സ് കോട്ടന്‍ ഉടമസ്ഥതയിലുള്ള ഇലക്ട്രിക്ക് നിര്‍മാതാക്കളായ ആംപിയര്‍ വെഹിക്കിള്‍സ് രാജ്യത്ത് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വില്‍പ്പന നടത്തുന്നതിന് പുതിയ പദ്ധതി ആരംഭിച്ചു. ബുക്ക് ഓണ്‍ലൈന്‍ നൗ പേ ലേറ്റര്‍ എന്ന പദ്ധതിക്കാണ് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്. ഇലക്ട്രിക്ക് സ്കൂട്ടര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴി വാഹനം വാങ്ങുന്നതിനുള്ള അവസരമാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്.
രാജ്യത്ത് അതിവേഗം വളരുന്ന ഇ-സ്കൂട്ടര്‍ ബ്രാന്‍ഡുകളിലൊന്നാണ് ആംപിയര്‍ ഇലക്ട്രിക്ക്.ഓണ്‍ലൈന്‍ വഴി ഉപഭോക്താവിന് അവര്‍ ആഗ്രഹിക്കുന്ന ഇലക്ട്രിക്ക് സ്കൂട്ടര്‍ ബുക്ക് ചെയ്യാം. ലോക്ക്ഡൗണിന് ശേഷം ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ച് വാഹനം കൈമാറി കഴിയുമ്പോള്‍ പണം അടയ്ക്കാമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
ബാംഗ്ലൂര്‍, ചെന്നൈ, മുംബൈ, ഡൽഹി, പൂനെ എന്നിവിടങ്ങളിലാണ് കമ്പനി നിലവില്‍ ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലുടനീളമുള്ള മറ്റ് നഗരങ്ങളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ മിക്ക നിര്‍മ്മാതാക്കളും ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ചു കഴിഞ്ഞു.






