കൊച്ചി: സ്പ്രിങ്ക്ളര്‍ സ്വകാര്യതാ വിവാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ വാദം കേട്ടത് സൂം ആപ്പിലൂടെ. വീഡിയോ കോണ്‍ഫറണ്‍സിന് സുരക്ഷിതമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ മുന്നറിയിപ്പ് നല്കിയ ആപ്പാണ് സൂം. സൂം ആപ്പിലൂടെയാണ് വാദം കേട്ടതെന്ന് കേരള ഹൈക്കോടതിയുടെ വെബ്സൈറ്റില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ടി.ആര് രവി, നാഗരാജ്, ടി.വി അനില്‍കുമാര്‍ എന്നിവരാണ് സൂം ആപ്പ് ഉപയോഗിച്ച് വാദം കേട്ടത്. സൂം ആപ്പ് സ്വകാര്യതയുടെ കാര്യത്തില്‍ സുരക്ഷിതമല്ലെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ഓഫീസുകളും ഈ ഉപയോഗിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇത് നിലനില്‍ക്കെയാണ് ഹൈക്കോടതി സൂം ആപ്പിലൂടെ വാദം കേട്ടത്.
സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച പ്രശ്നങ്ങളില്‍ ആഗോള തലത്തില്‍ തന്നെ സൂ വന്‍ വിവാദങ്ങള്‍ നേരിടുകയാണ്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. സര്‍ക്കാരിന്‍െ്റ നോഡല്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ സെര്‍ട്ട് ഇന്ത്യ പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തന്നെ പുറത്തിറക്കിയിരുന്നു. സ്വകാര്യ ആവശ്യങ്ങള്‍ക്കായി സൂം ആപ്പ് ഉപയോഗിക്കുന്ന വ്യക്തികള്‍ ഈ മാര്ഗ്ഗനിര്േദ്ദേശങ്ങള് പാലിക്കണമെന്നായിരുന്നു നിര്‍ദ്ദേശം.
സൂം ആപ്പില്‍ നിന്ന് പാസ്വേഡുകള് ചോരുകയും വീഡിയോ കോണ്ഫറണ്സിനിടെ അജ്ഞാതര്‍ നുഴഞ്ഞുകയറുകയും ചെയ്ത സംഭവങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് സൂം ആപ്പില്‍ സുരാക്ഷാ വീഴ്ചയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്.






