
ബജാജിന്റെ കുഞ്ഞന്‍ ബൈക്കായ പ്ലാറ്റിന 110 എച്ച്-ഗിയര്‍ ബൈക്കിന്റെ ബിഎസ്-6 എന്ജിന് പതിപ്പ് അവതരിപ്പിച്ചു. ഈ ബൈക്കിന് 59,802 രൂപയാണ് ഡല്‍ഹിയിലെ എക്സ്ഷോറും വില. ഡിസ്ക് ബ്രേക്ക് വേരിയന്റില്‍ മാത്രമാണ് ബൈക്ക് എത്തുന്നത്. മുമ്പുണ്ടായിരുന്ന ഡ്രം ബ്രേക്ക് പതിപ്പിന്റെ ഉത്പാദനം അവസാനിപ്പിച്ചിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ബജാജിന്റെ 100-110 സിസി ബൈക്ക് ശ്രേണിയിലെ ടോപ്പ് സെല്ലിങ്ങ് വാഹനമാണ് പ്ലാറ്റിന. 115 സിസി എന്‍ജിനൊപ്പം അഞ്ച് സ്പീഡ് ഗിയര്‍ബോക്സ് നല്‍കിയാണ് പ്ലാറ്റിന 110 എച്ച്-ഗിയര്‍ എന്ന പതിപ്പ് എത്തിയത്. അഞ്ച് ഗിയറുകള്‍ ഉണ്ടെങ്കിലും നാല് ഗിയര്ബൈക്കുകളുടെ മാതൃകയിലുള്ള ഗിയര്‍ ഷിഫ്റ്റ് സംവിധാനമാണ് ഇതില്‍ നല്‍കിയിരുന്നത്.
ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍ക്കൊപ്പം സ്റ്റൈലിഷായുള്ള ഗ്രാഫിക്സ് പ്ലാറ്റിനയില്‍ നല്‍കിയിട്ടുണ്ട്. വിശാലമായ സിംഗിള്‍ സീറ്റ്, ബ്ലാക്ക് ഗ്രാബ് റെയില്‍, ബ്ലാക്ക് ഗ്രാബ് റെയില്‍, ബ്ലാക്ക് ഫിനീഷിങ്ങിലുള്ള അലോയി വീല്‍ എന്നിവയാണ് മറ്റു ഫീച്ചറുകൾ. 8.6 ബിഎച്ച്പി പവറും 9.81 എല്‍എം ടോര്‍ക്കുമാണ് 115 സിസി എന്ജിൻ ഉത്പാദിപ്പിക്കുന്നത്. ആന്റി സ്കിഡ് ബ്രേക്കിങ് സിസ്റ്റത്തില്‍ 240 എംഎം ഡിസ്കാണ് ബ്രേക്കിങ്ങ് നിര്‍വഹിക്കുന്നത്.






