
ചാലക്കുടി: മലയാള സിനിമയില്‍ വസ്ത്രാലങ്കര രംഗത്ത് നിറഞ്ഞു നിന്നിരുന്ന വേലായുധന് കീഴില്ലം(66) അന്തരിച്ചു. ചാലക്കുടിയിലായിരുന്നു അന്ത്യം.
മലയാളത്തില്‍ ഒട്ടുമിക്ക മുന്‍ നിര സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുള്ള ഇദേഹത്തെ തേടി മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്. മോഹന്‍ ലാല്‍ ചിത്രമായ ബിഗ് ബ്രദറിലാണ് അവസാനമായി വസ്ത്രാലങ്കാരം നിര്‍വഹിച്ചത്. സിദ്ധിഖ്-ലാല്‍ ടീമിന്റെ എല്ലാ ചിത്രങ്ങളിലും വസ്ത്രാലങ്കാര ചുമതല വേലായുധനായിരുന്നു. ബാലചന്ദ്ര മേനോന്റെ അലിക എന്ന ചിത്രത്തില്‍ അതിഥി താരമായും വേഷമിട്ടു.






