
മഹീന്ദ്രയുടെ കരുത്തന് മോഡലായ എക്സ്യുവി 500 ഉടൻ എത്തുമെന്ന് റിപ്പോര്ട്ട്. വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിച്ചു. W3 ഓള് വീല് ഡ്രൈവ് മോഡല് ഇനിയെത്തില്ല. W5, W7, W9, W11(O) എന്നീ നാല് വേരിയന്റുകളിലായിരിക്കും ഇനി എക്സ്യുനി 500 എത്തുകയെന്നാണ് സൂചന. 5000 രൂപയാണ് ബുക്കിങ്ങ് തുക.
വാഹനത്തിന്റെ രൂപകൽപ്പനയും അകത്തളവും എക്സ്റ്റീരിയറിലുമുള്ള ഫീച്ചറും മുന്മോഡലിലേത് തുടരുന്നുണ്ട്. ബിഎസ്-6 എന്ജിനില് ഡീസല് പര്ട്ടികുലേറ്റ് ഫില്ട്ടര്, സെലക്ടീവ് കാറ്റലിറ്റിക് റിഡക്ഷന്, ടു വേ ഓക്സിഡേഷന് കാറ്റലിസ്റ്റ് എന്ന സവിശേഷതകളും ലഭ്യമാണ്. ഇലക്ട്രോണിക്കലി കണ്ട്രോള്ഡ് വേരിബിള് ജിയോമെട്രി ടര്ബോചാര്ജര് സംവിധാനത്തിലുള്ള എംഹോക്ക് എന്ജിനാണ് പുതിയ മോഡലിലുള്ളത്.
ഈ വാഹനത്തിന് 2.2 ലിറ്റര് എന്ജിനാണ് കരുത്തേകുന്നത്. ഇത് 153 ബിഎച്ച്പി പവറും 360 എന്എം ടോര്ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല് ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്ബോക്സുകളാണ് പുതിയ മോഡലിലും ട്രാന്സ്മിഷന് ഒരുക്കുകയെന്നാണ് വിവരം.







Comments