
വൺപ്ലസിന്റെ വൺപ്ലസ് 8, വൺപ്ലസ് 8 പ്രൊ ഫോണുകളുടെ വിൽപ്പനയാണ് ഏപ്രിൽ 29 മുതൽ ആമസോണിലൂടെ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ലോഞ്ച് ഓഫറിന്റെ ഭാഗമായി Amazon.inലൂടെ പ്രീബുക്ക് ചെയ്താൽ ആയിരം രൂപയുടെ ഗിഫ്റ്റ് കാർഡും ആയിരം രൂപ അഡീഷണൽ ആമസോൺ പേ ബാലൻസും നൽകുന്നുണ്ട്. കമ്പനി പ്രീ-ബുക്കിങ് തീയതി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഹാൻഡ്സെറ്റുകൾ പ്രീഓർഡർ ചെയ്യുന്നവർക്ക് റിവാർഡ് നൽകും എന്ന് ട്വിറ്റർ പോസ്റ്റിൽ പറയുന്നു.
വൺപ്ലസ് 8 പ്രൊ 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് കോണ്ഫിഗറേഷനുകളിലാണ് ഇറങ്ങിയിരിക്കുന്നത്. വൺപ്ലസ് 8 സ്മാർട്ട്ഫോൺ 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ലഭിക്കുക. വൺപ്ലസ് 8 സീരിസ് ഫോണുകൾക്ക് മികച്ച പെർഫോമൻസുള്ള ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 865 SoC ആണ് ശക്തി പകരുന്നത്.
41,999 രൂപ മുതലാണ് വൺപ്ലസ് 8 ഫോണിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത്. 6 ജിബി റാം/128 ജിബി സ്റ്റോറേജ് പതിപ്പിനാണ് ഈ വില. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസിലാണ് ഡ്യൂവൽ-സിമ്മുള്ള (നാനോ) വൺപ്ലസ് 8 പ്രൊ, വൺപ്ലസ് 8 ഫോണുകൾ പ്രവർത്തിക്കുന്നത്. 30W ഫാസ്റ്റ് ചാർജിംഗും റിവേഴ്സ് ചാർജിംഗ് പിന്തുണയുമുള്ള 4,510 എംഎഎച്ച് ബാറ്ററിയാണ് വൺപ്ലസ് 8 പ്രൊ ഫോണിലുള്ളത്.






