
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് 72 രാജ്യങ്ങളില്‍ നിന്നുള്ള 60,000 വിദേശ പൗരന്മാരെയാണ് ഒഴിപ്പിച്ചതെന്ന് കേന്ദ്രം.
വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ ഴിപ്പിക്കുന്ന വിഷയം പരിഗണനയിലാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ നേവിയുടെ കപ്പലുകളും വ്യോമസേനയുടെ വിമാനങ്ങളും ഉപയോഗിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും അദേഹം അറിയിച്ചു.






