
തെന്നിന്ത്യന്‍ താരം മീന മലയാളികളുടേയും സ്വന്തമാണ്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി വിവാഹശേഷവും താരം മലയാളത്തില്‍ എത്തിയിരുന്നു. മീന അവസാനമായി മലയാളത്തില്‍ എത്തിയത് മമ്മൂട്ടി ചിത്രമായ ഷൈലോക്കിലൂടെയാണ്. താരത്തിന്റെ മകളും ഒരു കൊച്ചു താരമാണ്. തെരി എന്ന തമിഴ് ചിത്രത്തില്‍ വിജയിന്റെ മകളായി വന്ന് ഏവരുടെയും ഇഷ്ടം നേടിയ കൊച്ചു മിടുക്കിയാണ് മീനയുടെ മകള്‍ നൈനിക.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മീനയുടേയും നൈനികയുടേയും ചെറുപ്പത്തിലെ ചിത്രങ്ങളാണ്. മീന തന്നെ പങ്കുവെച്ച ചിത്രങ്ങളിലുള്ള ഇരുവരുടേയും സൗദൃശ്യമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. അമ്മയേയും മകളേയും തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. തെരിയ്ക്ക് ശേഷം മറ്റ് ചിത്രങ്ങളില്‍ നൈനിക സജീവമായിരുന്നില്ല.
ഇതേ കുറിച്ച് മീന തന്നെ തുറന്നു പറഞ്ഞിരുന്നു. മകളെ ഒരു പ്രായം വരെ സിനിമയില്‍ അഭിനയിപ്പിക്കുന്നില്ലെന്ന് മീന പിന്നീട് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നൈനികയ്ക്ക് ബാല്യത്തിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള നഷ്ടപ്പെടരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനാലാണ് തത്കാലം സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതെന്നും മീന വ്യക്തമാക്കിയിരുന്നു.






