മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനത്തില്‍ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് നടനും സഹോദരനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന് കല്യാണ്‍. സിനിമയില്‍ ഹീറോ ആകുന്നതിന് മുന്‍പ് തന്നെ തന്റെ ജ്യേഷ്ഠന് തനിക്ക് എപ്പോഴും ഒരു ഹീറോ ആയിരുന്നു എന്ന് പവന് കല്യാണ്‍ കുറിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചത്.
‘അണ്ണായെക്കുറിച്ചുള്ള ചിന്ത എപ്പോഴും സന്തോഷം നല്കുന്ന ഒന്നാണ്. ഈ വിശേഷപ്പെട്ട ദിവസത്തില്‍ ഓര്‍മ്മകളുടെ വഴിയിലൂടെ നടക്കുമ്പോള്‍, എനിക്ക് മനസ്സില്‍ തടഞ്ഞ ചില ഓര്‍മ്മകള്‍ ഇവയാണ്.
ഞങ്ങളുടെ ബാല്യകാലത്ത്, നരസാപുരത്ത് കോളേജ് വിദ്യാഭ്യാസം നേടാനായി അദ്ദേഹം വീട്ടില്‍ നിന്നും മാറി താമസിച്ചു. വേനലവധിക്ക് അദ്ദേഹം വീട്ടിലേക്ക് തിരിച്ചുവരുന്നത് ഒരു ഉത്സവകാലം പോലെയായിരുന്നു. എന്നാല്‍ അദ്ദേഹം കോളേജിലേക്ക് തിരികെ പോകുമ്പോള്‍ വലിയ വേദനയും നിരാശയും ഞങ്ങളെ മൂടുമായിരുന്നു. ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തിന്റെ അഭാവം ഓര്‍ത്ത് വിഷമിക്കുകയും അവിടെ ഒരു ശൂന്യത അനുഭവിക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹം തിരിച്ചുവരുന്നത് വരെ വീട് സജീവമായിരുന്നില്ല.
എന്റെ സ്കൂള്‍ നാളുകളില്‍, അദ്ദേഹത്തിന്റെ കൂടെ നടക്കുന്നത് പോലും അഭിമാനകരമായ ഒരു നിമിഷമായിരുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയോടൊപ്പമാണ് ഞാന്‍ നടക്കുന്നതെന്ന് എനിക്ക് തോന്നുമായിരുന്നു; അന്ന് അദ്ദേഹം വെറുമൊരു കോളേജ് വിദ്യാര്‍ത്ഥി മാത്രമായിരുന്നു.
അദ്ദേഹത്തിന്റെ നീണ്ട ചുരുണ്ട മുടിയും ഫിറ്റായ എന്‍.സി.സി കേഡറ്റ് ശരീരവും ബെല്‍ബോട്ടം പാന്റും കണ്ണടയും ധരിച്ച് എന്റെ അച്ഛന്റെ ബൈക്കില്‍ കറങ്ങുമ്പോള്‍ - ഓ! അതൊരു അസ്സല് ഫാന്‍ബോയ് നിമിഷവും ആരാധനയുടെ മുഹൂർത്തവുമായിരുന്നു. എന്റെ അണ്ണന് ഹീറോ ആകാന്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ എനിക്കൊരു ഹീറോ ആയിരുന്നു.
അദ്ദേഹത്തിന്റെ സിനിമാ കരിയറിന്റെ ആദ്യകാലത്ത്, സിംഗപ്പൂരിലേക്കുള്ള ആദ്യ യാത്രയില്‍ അദ്ദേഹം ഒരു വലിയ നീല ബാഗ് കൊണ്ടുവന്നു. ആ നീല ബാഗില്‍ നിന്ന് എനിക്കൊരു ചെറിയ ലെഗോ ഹെലികോപ്റ്ററും കുറച്ച് റിമോട്ട് കാറുകളും റേസിംഗ് ട്രാക്കും ചില കോമിക്സുകളും മ്യൂസിക് ടേപ്പുകളും ടേപ്പ് റിക്കോര്‍ഡറും യാര്‍ഡ്ലി കമ്പനിയുടെ സുഗന്ധമുള്ള പൗഡറുകളും സോപ്പുകളും കുറച്ച് പെര്‍ഫ്യൂമുകളും മറ്റുള്ളവര്‍ക്കുള്ള ചെറിയ സമ്മാനങ്ങളും ഞാന്‍ കണ്ടെത്തി. ഞങ്ങളുടെ ചെറിയ വീട്ടിലേക്ക് അദ്ദേഹം എപ്പോഴും സന്തോഷവും പുഞ്ചിരിയും കൊണ്ടുവന്നു.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, അദ്ദേഹത്തിന് വിവാഹം കഴിഞ്ഞപ്പോള്‍, അദ്ദേഹം ഞങ്ങളില്‍ നിന്നെല്ലാം ദൂരെയായിരിക്കുമെന്ന് ഞാന്‍ ഭയപ്പെട്ടു. തുടര്‍ന്ന് ഞാന്‍ ഒരു മുറിയിലിരുന്ന് നിശബ്ദമായി കരഞ്ഞു. അപ്പോള്‍ അദ്ദേഹം എന്റെ വദിനയെ കൂട്ടിക്കൊണ്ടുവന്ന് പറഞ്ഞു, 'വാ, ഇന്ന് ഞാന്‍ നിന്നെ ഒരു പെദ്ധ മനഷിയെ (വലിയ മനുഷ്യനെ) പരിചയപ്പെടുത്താം' എന്ന്. എന്റെ കണ്ണീരിന്റെ കാരണം മനസ്സിലാക്കിയ അവര്‍ ഇരുവരും ചിരിച്ചു.
തുടര്‍ന്ന്, അടുത്ത വര്‍ഷങ്ങളില്‍, അണ്ണായുടെയും വദിനയുടെയും കൂടെ താമസിക്കാന്‍ എന്നെ ചെന്നൈയിലേക്ക് (അന്ന് മദ്രാസ്) കൊണ്ടുപോയി. അവര്‍ എനിക്ക് ചൊരിഞ്ഞ സ്നേഹത്തിനും കരുതലിനും വാക്കുകളില്ല.
അദ്ദേഹത്തിന്റെ കഷ്ടപ്പാടുകളും കഠിനാധ്വാനവും ഷൂട്ടിംഗിലെ പരിക്കുകളും ഞാന്‍ കണ്ടിട്ടുണ്ട്. ചെന്നൈയിലെ കടുത്ത ചൂടിലും ഈര്‍പ്പത്തിലും 18 മണിക്കൂര്‍ കഠിനാധ്വാനം ചെയ്ത്, വിയര്പ്പുകുളിച്ച വേഷത്തിലും ഷൂസിലും, നില്ക്കാന് പോലും ശക്തിയില്ലാതെ അര്‍ദ്ധരാത്രിയിലാണ് അദ്ദേഹം ദിവസവും വീട്ടില്‍ തിരിച്ചെത്തിയിരുന്നത്...
അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിലും ബലിയര്പ്പണത്തിലുമാണ് ഞാന്‍ ജീവിക്കുന്നത് എന്നോര്‍ത്ത് എനിക്ക് കുറ്റബോധം തോന്നുമായിരുന്നു. എന്നാല്‍ എന്റെ അക്കാദമിക പരാജയങ്ങളെക്കുറിച്ചോ എന്റെ ജീവിതത്തിലെ ദിശാബോധമില്ലായ്മയെക്കുറിച്ചോ അദ്ദേഹം ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല.
അദ്ദേഹത്തിന്റെ ഉദാരതകൊണ്ട് അദ്ദേഹം ഞങ്ങളുടെ കുടുംബത്തിനും ബന്ധുക്കള്‍ക്കും വെളിച്ചം പകര്‍ന്നു. അതേ മനോഭാവം അദ്ദേഹം തന്റെ സുഹൃത്തുക്കള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും സിനിമാ ലോകത്തിനും താന്‍ സ്പര്‍ശിച്ച എല്ലാവര്ക്കും നല്കി. ദക്ഷിണേന്ത്യയും ഹിന്ദി സിനിമയും തമ്മിലുള്ള ഒരു സാംസ്കാരിക പാലമായി പ്രവര്‍ത്തിച്ച പ്രമുഖരില്‍ ഒരാളാണ് അദ്ദേഹം. ഇന്ത്യന്‍ സിനിമയില്‍ അദ്ദേഹം എപ്പോഴും വിശ്വസിച്ചിരുന്നു. 'പ്രതിബന്ധ്', 'ആജ് കാ ഗുണ്ട രാജ്' എന്നിവ ഹിന്ദിയിലെ അദ്ദേഹത്തിന്റെ രണ്ട് ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളായിരുന്നു.
സാങ്കേതികവിദ്യയില്‍ തത്പരനായ വ്യക്തി, അദ്ദേഹത്തിന്റെ അപാരമായ വൈദ്യശാസ്ത്ര ജനിതകം, ജീവകാരുണ്യ സ്വഭാവം, കുടുംബസേവകന്, സൂപ്പര്‍സ്റ്റാറില്‍ നിന്ന് മെഗാസ്റ്റാറിലേക്കുള്ള വളര്‍ച്ച, കേന്ദ്ര മന്ത്രിപദം, ദേശീയ പുരസ്കാരങ്ങള്‍, രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പൗര ബഹുമതികള്‍ (പത്മവിഭൂഷണ്‍).
അദ്ദേഹം കാണാത്തതും നേടാത്തതുമായി എന്താണുള്ളത്, എങ്കിലും അദ്ദേഹം ഒരിക്കലും വിശ്രമിക്കുന്നില്ല. അടുത്തിടെയുണ്ടായ ഒരു വലിയ നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് ശേഷം, അദ്ദേഹം ചുരുങ്ങിയ സമയത്തിനുള്ളില്‍ ശക്തി പരിശീലനത്തിലൂടെ തിരിച്ചുവരികയും ജോലിയിലേക്ക് മടങ്ങുകയും ചെയ്തു. ഒരിക്കലും ഉറങ്ങാത്ത നഗരം പോലെ, ഒരിക്കലും വിശ്രമമില്ലാത്ത ഒരു മനുഷ്യനാണ് അദ്ദേഹം. തടയാനാവാത്ത ഒരു മോട്ടോറുമായാണ് അദ്ദേഹം ജനിച്ചത്. അതുകൊണ്ടാണ് അദ്ദേഹം ഞങ്ങളുടെ പ്രിയപ്പെട്ട 'മെഗാസ്റ്റാര്‍' ആയതും എന്റെ ഏക ഹീറോ ആയതും.
എന്റെ പ്രിയപ്പെട്ട അണ്ണാ അങ്ങയുടെ ജീവിതപാതയില് സമൃദ്ധമായ ആരോഗ്യവും അതിശയിപ്പിക്കുന്ന കരുത്തും അത്ഭുതകരമായ വിജയങ്ങളും 'പ്രകൃതി മാതാവ്' നല്കട്ടെയെന്ന് ആശംസിക്കുന്നു.
എന്റെ അണ്ണാക്ക് ജന്മദിനാശംസകൾ നേരുന്നത് വെറുമൊരു ചടങ്ങല്ല, മറിച്ച് അങ്ങയുടെ ജീവിതം എന്നെപ്പോലെയുള്ള ലക്ഷക്കണക്കിന് ആളുകളെ എങ്ങനെ സ്വാധീനിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്തു എന്ന് ഓര്‍മ്മിപ്പിക്കുന്ന ഒരു സൗമ്യമായ ഓര്‍മ്മപ്പെടുത്തലാണ്. നാം എല്ലാവരും ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഭാരതമണ്ണില്‍ മികച്ചൊരു ഭാവി കെട്ടിപ്പടുക്കാനും ശക്തമായ അടിത്തറയിടാനും അത് നമ്മെ സഹായിക്കുന്നു. ജയ് ഹിന്ദ്!’ എന്നായിരുന്നു പവന് കല്യാണ്‍ കുറിച്ചത്.

Comments