വിശാഖപട്ടണം: ആന്ധ്രയില്‍ വിഷവാതകം ചോര്‍ച്ച് ആള്ക്കാര് മരിക്കാനിടയാകുകയും 50 ലധികം പേര് ആശുപത്രിയിലാകുകയും ചെയ്ത സംഭവത്തില്‍ ചോര്‍ന്നത് സ്റ്റെറീന്‍ എന്ന വാതകം. ആന്ധ്രയിലെ ആര്‍ആര്‍ വെങ്കിടപുരം ഗ്രാമത്തിലെ എല്‍ജി പോളിമര്‍ ഇന്‍ഡസ്ട്രിയില്‍ നിന്നുമാണ് വാതകചോര്‍ച്ച ഉണ്ടായത്. സംഭവത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ ഏഴു പേര് മരണമടഞ്ഞതായിട്ടാണ് ഔദ്യോഗിക വിവരം.
ആറു പേര് വിഷവാതകം ശ്വസിച്ചു് ആശുപത്രിയില്‍ വെച്ചും ഒരാള്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണുമായിരുന്നു മരണമെന്നാണ് പോലീസ് പറയുന്നത്. ശാരീരികാസ്വാസ്ഥത അനുഭവപ്പെട്ട 200 പേരെയാണ് ആശുപത്രിയിലാക്കിയിരിക്കുന്നത്. വാതകചോര്‍ച്ച അറിഞ്ഞ് പുറത്തേക്ക് ഓടിയവരും വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചവരുമെല്ലാം വഴിയില്‍ ബോധരഹിതരായി മറിഞ്ഞു വീണു.
ദക്ഷിണകൊറിയന്‍ കമ്പനിയുടേതാണ് ഫാക്ടറി. 2000 മെട്രിക് ടണ്‍ രാസവസ്തു ഇവിടെ ഉണ്ടായിരുന്നതായിട്ടാണ് വിവരം. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് വെള്ളം ഉപയോഗിച്ച് വാതകചോര്‍ച്ചയുടെ തോത് കുറച്ചു. സംഭവത്തില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ അടിയന്തര യോഗം പ്രധാനമന്ത്രി നരേന്ദ്രമോഡി വിളിച്ചു. സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് അമിത്ഷായും പറഞ്ഞു.
ആയിരക്കണക്കിന് ആള്‍ക്കാര്‍ക്കാണ് ശ്വാസതടസ്സവും അസ്വസ്ഥതയും അനുഭവപ്പെട്ടത്. നൂറുകണക്കിന് കന്നു കാലികളും ചത്തുവീണു. വാതകചോര്‍ച്ച പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കിയ ശേഷം ദ്രുതകര്‍മ്മസേന ഇവിടെയെത്തി വീടുകളില്‍ തെരച്ചില്‍ നടത്തി. സംഭവത്തില്‍ പ്രധാനമന്ത്രി ദേശീയ ദുരന്തനിവാരണ സേനയുടെ അടിയന്തിര യോഗം വിളിച്ചിരിക്കുകയാണ്. വാതകചോര്‍ച്ച ഉണ്ടാകുമ്പോള്‍ ആള്ക്കാര് നല്ല ഉറക്കത്തലായിരുന്നു.
പ്രായമായവരും കുട്ടികളുമെല്ലാം വീടിനുള്ളില്‍ അബോധാവസ്ഥയിലായിരുന്നു. വാതകചോര്ച്ചയറിഞ്ഞ് നൂറുകണക്കിന് പേര് സുരക്ഷിത ഇടത്തിലേക്ക് മാറി. സംഭവത്തില്‍ അസ്വസ്ഥത തോന്നിയവരെയെല്ലാം ഉടന്‍ തന്നെ കിംഗ് ജോര്‍ജ്ജ് ആശുപത്രിയിലേക്കും മറ്റ് സ്വകാര്യ ആശുപത്രിയിലേക്കും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. പ്ളാസ്റ്റിക് ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന ഫാക്ടറിയാണ് ഇത്.

Comments