റിയാദ്: സൗദി അറേബ്യയുടെ ഏറ്റവും വലിയ ഗ്യാസ് സംസ്കരണ കേന്ദ്രങ്ങളിലൊന്നായ അൽ ജുബൈലിലെ സൗദി ആരാംകോ ബെറി ഗ്യാസ് പ്ലാന്റിന് നേരെ യെമനിലെ ഹൂതികൾ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ വലിയ സ്‌ഫോടന ശബ്ദം കേട്ടതായും പിന്നാലെ ഗ്യാസ് പ്ലാന്റിൽ തീപിടിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ജിസാനിലുള്ള ആരാംകോ റിഫൈനറിയിൽ ഇന്ന് പുലർച്ചെയോടെയുണ്ടായ തീപിടുത്തം സൗദി ഊർജ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
ജുബൈലിലെയും ജിസാനിലെയും ആക്രമണങ്ങൾക്ക് പിന്നിൽ യെമനിലെ ഹൂതി വിമതരാണെന്ന് ഇസ്രായേൽ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ജിസാനിലെ തീപിടുത്തത്തിന് പിന്നിലെ കാരണം സൗദി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. അതേസമയം, ജിസാനിലെ തീ അണച്ചതായും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സൗദി ഊർജ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
ഏഷ്യയിലേക്കും മറ്റും സൗദി എണ്ണ കയറ്റുമതി ചെയ്യുന്ന നിർണ്ണായക മേഖലകളാണ് ജുബൈലും ജിസാനും. മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടെയാണ് ഇത്തരം ഒരു ആക്രമണം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം ചെങ്കടലിലും ബാബ്-എൽ-മാൻഡേബ് കടലിടുക്കിലും സൗദിക്ക് നേരെ ഹൂതികൾ നാവിക ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവർ ചേർന്ന് 'മക്ക ജോയിന്റ് ഡിഫൻസ് എഗ്രിമെന്റ്' ഒപ്പുവെച്ച് ദിവസങ്ങൾക്കുള്ളിലാണ് ഈ ആക്രമണം നടന്നതെന്നതും ശ്രദ്ധേയമാണ്.

Comments